News

ആഹാരം കഴിക്കാൻ അനുവാദമില്ലാത്ത വീട്, ജീവനൊടുക്കും മുൻപ് ലേഖ എഴുതിയ ആത്മഹത്യകുറിപ്പ്

ജീവനൊടുങ്ങും മുൻപ് ലേഖ എഴുതിയ ആത്മഹത്യ കുറിപ്പിലെ വരികളിൽ ആ രണ്ട് ജന്മങ്ങൾ അനുഭവിച്ച് തീർത്ത ദുരിതങ്ങൾ നിറഞ്ഞു നിന്നിരുന്നു . ആഹാരം കഴിക്കാൻ അനുവാദമില്ലാതെ , ഭാര്യ എന്ന സ്ഥാനം പോലും ലഭിക്കാതെയുള്ള ജീവിതം ഒരു കണ്ണീരായി തെളിഞ്ഞു നിന്നു.

മുറിയിലെ ചുവരില്‍ ഒട്ടിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ചുവരില്‍ ആത്മഹത്യയ്ക്കു കാരണക്കാരായവരുടെ പേരുകൾ എഴുതിയിട്ടുണ്ട് . ലേഖയുടെ ഭർത്താവ് ചന്ദ്രൻ ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു .

ലേഖയുടെ ആത്മഹത്യകുറിപ്പ് ഇങ്ങനെ

‘എന്റെയും മോളുവിന്റെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തിയും കാശിയും ചന്ദ്രനുമാണ്’ എന്നാണ് ഭിത്തിയിൽ എഴുതിയിരിക്കുന്നത് .

ഭർത്താവ് ചന്ദ്രൻ ,ഭർതൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്തി,കാശി എന്നിവരെപറ്റിയാണ് കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത് . ‘കൃഷ്ണമ്മ (ഭര്‍ത്താവിന്റെ അമ്മ), ഭര്‍ത്താവ് (ചന്ദ്രന്‍), കാശി, ശാന്ത (ബന്ധുക്കള്‍) എന്നിവരാണു മരണത്തിന് ഉത്തരവാദികൾ.ഞാൻ ഈ വീട്ടിൽ വന്നകാലം മുതൽ അനുഭവിക്കുകയാണ് .എന്നെയും,മകളെയും പറ്റി പുറത്ത് പറഞ്ഞ് നടക്കുന്നത് കൃഷ്ണമ്മയും,ശാന്തയുമാണ് . എന്നെ സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മ വിഷം തന്നു കൊല്ലാൻ നോക്കി.എന്റെ ജീവൻ രക്ഷിക്കാൻ നോക്കാതെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം നടത്തി .അവസാനം എന്നെ എന്റെ വീട്ടിൽ കൊണ്ടുവിട്ടു.എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത് .

കൃഷ്ണമ്മ കാരണം ഈ വീട്ടിൽ എന്നും വഴക്കാണ് . നേരം വെളുത്താൽ ഇരുട്ടുന്നതുവരെ എന്നെയും മകളെയും പറ്റി വഴക്കാണ് . കൃഷ്ണമ്മ പറയുന്നത് നിന്നെയും,നിന്റെ മകളെയും കൊല്ലുമെന്നാണ് .ഭർത്താവ് അറിയാതെ ഒരു പൈസയും ഞാൻ നാട്ടുകാരുടെ കൈയ്യിൽ നിന്ന് വാങ്ങിയിട്ടില്ല . ഭർത്താവ് വിദേശത്ത് നിന്നയച്ച പൈസ ബാങ്കിലും,പിന്നെ പലിശയും കൊടുത്തു . 22,000 രൂപയായിരുന്നു ഭര്‍ത്താവിന്റെ ശമ്പളം. ഞാന്‍ എന്തു ചെയ്തു എന്നു ഭര്‍ത്താവിന് അറിയാം. 9 മാസം ആയി ഭർത്താവ് വിദേശത്ത് നിന്ന് വന്നിട്ട് .

ബാങ്കില്‍നിന്നു ജപ്തി നോട്ടിസ് വന്നിട്ടും പത്രത്തില്‍ ബാങ്കുകാര്‍ ജപ്തിയുടെ പരസ്യം ഇട്ടിട്ടും ഭര്‍ത്താവ് ബാങ്കിലേയ്ക്ക് പോകുകയോ,വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ല . ബാങ്കിൽ നിന്ന് അയച്ച പേപ്പർ ആൽത്തറയിൽ കൊണ്ടുവന്നു പൂജിക്കുകയാണ് അമ്മയുടെയും,മകന്റെയും ജോലി .ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെ നൽകിയിട്ടില്ല . മന്ത്രവാദി പറയുന്നത് കേട്ട് എന്നെ മർദ്ദിക്കുകയും,ഇറങ്ങിപോകാൻ പറയുകയും ചെയ്യും . എനിക്കും,മകൾക്കും ആഹാരം കഴിക്കാൻ പോലും അവകാശമില്ല .ഇതിനെല്ലാം കാരണം ഈ നാലു പേരാണ്.ഞങ്ങളെ ജീവിക്കാൻ ഈ നാലു പേരും അനുവദിക്കുകയില്ല ‘ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button