ഈന്തപ്പഴം തേനില്‍ കുതിര്‍ത്ത് ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍

ഈന്തപ്പഴം, തേന്‍ എന്നിവ ചേരുമ്പോള്‍ ഇരട്ടി മധുരമാകും. രുചിയില്‍ മാത്രമല്ല, ആരോഗ്യകാര്യങ്ങളിലും ഇത് വാസ്തവമാണ്. തേന്‍ രോഗസംഹാരിയാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്ന്. ഈന്തപ്പഴവും പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി തന്നെ.ഈന്തപ്പഴം ദിവസവും 2എണ്ണം വീതം തേനില്‍ കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,തേന്‍ തനിയെ കഴിച്ചാല്‍ ചിലര്‍ക്കെങ്കിലും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണയാണ്. എന്നാല്‍ ഈന്തപ്പഴം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ്, നല്ല ശോധനയ്ക്കും.തേനും ഈന്തപ്പഴവും ചേര്‍ന്ന മിശ്രിതം തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇരട്ടി ഗുണം നല്‍കും.ഈന്തപ്പഴത്തിലെ നാരുകള്‍ ദഹനം എളുപ്പമാക്കും, തേനിന് സ്വാഭാവികമായി തടി കുറയ്ക്കാനുള്ള കഴിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *