ഏഴ് വര്‍ഷത്തെ പ്രണയം, ഒടുവില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞു കാമുകന്‍ പെണ്ണാണെന്ന്

ഏഴു വര്‍ഷത്തെ ആത്മാർഥ പ്രയാണത്തിന് ഒടുവിൽ കല്യാണം. ആദ്യ രാത്രിയിൽ വരന്റെ ഫോണിലേക്ക് വന്ന കാൾ അറ്റന്‍ഡ് ചെയ്തത് പെണ്‍കുട്ടി ഞെട്ടി. കുട്ടി നീ രക്ഷപ്പെട്ടോ അവള്‍ ആണല്ല പെണ്ണാണ് ബുദ്ധിപരമായി രക്ഷപ്പെടുക എന്നതായിരുന്നു ആ ഫോണ്‍ കോളില്‍ പറഞ്ഞ സന്ദേശം. അപ്പോഴാണ് ആ പെണ്‍കുട്ടി താന്‍ ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സ്വന്തമാക്കിയ പ്രിയപ്പെട്ട വരന്‍ ആണല്ല, പെണ്ണാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.

മുഹൂര്‍ത്ത സമയമെടുത്തപ്പോള്‍ വരന്‍ ഒറ്റയ്ക്കാണ് കാറിലെത്തിയത്. വീട്ടുകാരെ അന്വേഷിച്ചപ്പോള്‍ അവര്‍ വന്ന വാഹനം അപകടത്തില്‍ പെട്ടെന്നും പിന്നാലെ വരുമെന്നുമായിരുന്നു മറുപടി. മുഹൂര്‍ത്ത സമയം ആയിട്ടും വീട്ടുകാര്‍ എത്തിയില്ലെങ്കിലും വരന്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ വിവാഹം നടന്നു. വരന്റെ നീക്കത്തില്‍ അവിടെയെത്തിയ ജന പ്രതിനിധികള്‍ക്കടക്കം സംശയം തോന്നുകയും യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

വാടക വീട്ടിലായിരുന്നു വരന്‍ താമസിച്ചിരുന്നത്. ഇരുവരെയും കൂട്ടി യുവതിയുടെ ചില ബന്ധുക്കള്‍ ആ വീട്ടിലെത്തി. ഒറ്റമുറിയുള്ള വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംശയം തോന്നി യുവതിയുടെ ആഭരണങ്ങള്‍ ബന്ധുക്കള്‍ രഹസ്യമായി ഊരിവാങ്ങി മടക്കിക്കൊണ്ട് പോകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിലാണ് വരന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നത്. ആ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് പെണ്‍കുട്ടിയുമായിരുന്നു കുട്ടി നീ രക്ഷപ്പെട്ടോ അവള്‍ ആണല്ല പെണ്ണാണ് എന്നും ബുദ്ധിപരമായി രക്ഷപ്പെടുക എന്നും പറഞ്ഞ് ഫോണ്‍ കട്ടായി.

ഇതിനിടെ തനിക്ക് കുറച്ച്‌ കടമുണ്ടെന്നും ആഭരണങ്ങള്‍ തരണമെന്നും പെണ്‍കുട്ടിയോട് ‘വരന്‍’ ആവശ്യപ്പെട്ടു. കടമെടുത്ത് വാങ്ങിയതിനാല്‍ തല്‍ക്കാലം അമ്മ കൊണ്ടുപോയതായും ഒരാഴ്ചയ്ക്കകം മടക്കി തരുമെന്നും പറഞ്ഞ് യുവതി തടിയൂരി. സംഭവം യുവതി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനെന്ന് പറഞ്ഞ് പോത്തന്‍കോട് എത്തിക്കുകയും വീട്ടുകാര്‍ ഇരുവരെയും പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയുമായിരുന്നു. പരിശോധനയില്‍ വരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെന്നും പെണ്ണ് തന്നെയാണെന്നും കണ്ടെത്തി. വധുവിന്റെ വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *