ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച ബലേനോയുടെ മുന്‍ഭാഗം തരിപ്പണം – വീഡിയോ

ഹെെവേയിലൂടെ അതിവേഗതയില്‍ എത്തി ബലേനോ പെട്ടെന്ന് ഓട്ടോ ഇടത്തേക്ക് തിരിഞ്ഞതോടെ പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. കാറിന്‍റെ ഡ‍ാഷ് ക്യാമില്‍ നിന്നാണ് ഈ വീഡ‍ിയോ പകര്‍ത്തിയിരിക്കുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരില്‍ ഒരാള്‍ താഴെ വിണെങ്കിലും അപ്പോഴേക്കും കാര്‍ നിന്നതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ ബലേനോയുടെ മുന്‍ഭാഗം തകര്‍ന്ന് തരിപ്പണമായി. എന്നാല്‍, ഓട്ടോറിക്ഷയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നുള്ളതാണ് കൗതുകകരം. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബലേനോയുടെ പുതിയ പതിപ്പ് അടുത്ത കാലത്താണ് വിപണിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *