News

കടം തിരിച്ചടക്കാൻ അവുന്നതെല്ലാം ചെയ്​തു, പക്ഷേ

തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടക്കാന്‍ ശ്രമംനടത്തി, പക്ഷേ… വാക്കുകൾ പൂർത്തിയാക്കും മുമ്പ്​ തൊണ്ടയിടറി. കണ്ണ്​ നിറഞ്ഞു. മകളും ഭാര്യയും തന്നെ വിട്ടുപോയതി​​െൻറ നോവ്​ഭാരത്തിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ബേൺസ് ​െഎ.സി.യുവിന്​ ​മുന്നിൽ എന്ത്​ ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ഗൃഹനാഥനായ ചന്ദ്രൻ. പുതിയ വീടുപണിത് സന്തോഷത്തോടെ ജീവിക്കാമെന്നാണ് കരുതിയത്. എന്നാല്‍ വിധി ഇങ്ങനെയായിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല -മുറിയുന്ന വാക്കുകളിൽ ഹൃദയവേദന ഉള്ളിലൊതുക്കി ചന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍ ജോലിനഷ്​ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയതോടെ ജീവിതംതന്നെ ബുദ്ധിമുട്ടിലായി. കാര്‍പ​െൻറര്‍ ജോലിചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടിയിരുന്നത്. ഇടക്ക്​ അതിന് കഴിയാതെ വന്നപ്പോള്‍ ജപ്തി ഭീഷണി ഉണ്ടായി. അഞ്ചുലക്ഷം രൂപ 15 വര്‍ഷം മുമ്പ് ലോണ്‍ എടുത്തെങ്കിലും എട്ടുലക്ഷത്തോളം ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം അടയ്ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു.

സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ ഇടപെട്ട് സ്​റ്റേ വാങ്ങിയത് ആശ്വാസകരമായിരുന്നു. പക്ഷേ, എല്ലാം തകിടമറിഞ്ഞുവെന്ന്​ ചന്ദ്രൻ കൂട്ടി​േച്ചർക്കുന്നു. മോഹിച്ച് ​െവച്ച വീട് നഷ്​ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു. ജപ്തി തടയുന്നതിനായി ഹൈകോടതിയിൽനിന്ന്​ സ്​റ്റേ വാങ്ങാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button