കുട്ടിയുടെ മരുന്ന് സ്വര്‍ണ മാലയില്‍ വീണപ്പോള്‍ മാല വെളുത്തു പിന്നെ സംഭവിച്ചത്

മരുന്ന് വീണ് സ്വര്‍ണ്ണമാല വെളുത്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കുടുംബം. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകന്‍ രണ്ടര വയസ്സുകാരന്‍ അദ്വൈതിനാണ് നഗരത്തിലെ ആശുപത്രിയില്‍ നിന്നെഴുതിയ മരുന്ന് സ്വര്‍ണ്ണത്തില്‍ വീണ് വെളുത്തത്. ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കുടുംബത്തിന് മരുന്ന് ഭീഷണി മുഴക്കി. മരുന്ന് കൊടുത്ത് വിസമ്മതിച്ച കുട്ടി കുപ്പി തട്ടി തെറിപ്പിച്ചപ്പോള്‍ കയ്യിലെ ബ്രയ്‌സ്ലെറ്റിലും മാതാവിന്റെ മാലയിലും വീഴുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണം വെളുത്തുവരികയായിരുന്നു.
ബോട്ടിലില്‍ രേഖപ്പെടുത്തിയ കമ്പനിയുടെ വിലാസം നെറ്റില്‍ തിരഞ്ഞ് ഫോണ്‍ നമ്പരില്‍ വിളിച്ചെങ്കിലും നമ്പരുകള്‍ ഒന്നും നിലവിലില്ലെന്നായിരുന്നു മറുപടി. മരുന്നു കഴിച്ച കുട്ടിക്ക് അസ്വസ്ഥതയൊന്നുമില്ല. വിവരം അറിഞ്ഞ മരുന്നു കമ്പനിക്കാര്‍ ആശുപത്രിയില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു മരുന്നിന്റെ സാംപിള്‍ വാങ്ങി. മരുന്നു വീണു സ്വര്‍ണം നിറം മാറിയതോടെ മരുന്നു കഴിച്ച കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി ഉത്ക്കണ്ഠാകുലരായ രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു.

തുടര്‍ന്നു വൈകിട്ട് മരുന്നിന്റെ സാംപിള്‍ ആശുപത്രിയിലെത്തിച്ചു. ഇതിനുശേഷമാണു മെഡിക്കല്‍ പ്രതിനിധി എന്ന പേരില്‍ ഒരാള്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പതിനായിരത്തിലധികം കുപ്പി മരുന്നാണു മാസം വിറ്റുപോകുന്നതെന്നും കാണിച്ചുതരാമെന്നുമായിരുന്നു ഭീഷണിയെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, ഭീഷണി സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *