കുമ്പളങ്ങ ജ്യൂസ്‌ ഇങ്ങനെ കുടിച്ചാല്‍ ഉണ്ടാവുന്ന മാറ്റം

നാട്ടിൻപുറങ്ങളിൽ കാണുന്ന കുമ്പളങ്ങ നിസ്സാരക്കാരനല്ല. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങൾക്കും പ്രതിവിധി കുമ്പളങ്ങളയിൽ ഉണ്ടെന്നാണ് പറയുന്നത്. ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. അതേസമയം, പ്രമേഹരോഗികൾക്ക് കുമ്പളങ്ങ ധാരാളമായി കഴിക്കാം. പ്രമേഹരോഗികളുടെ ശരീരത്തിലെ പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും കുമ്പളങ്ങ കഴിക്കുന്നതിലൂടെ സഹായിക്കും.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തയോട്ടം വർധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്നാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാനും ഇത് സഹായിക്കുന്നു. ഉറക്കക്കുറവിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കുമ്പളങ്ങ.

Leave a Reply

Your email address will not be published. Required fields are marked *