താരൻ, പേൻ ശല്യം എന്നിവയകറ്റാൻ കോക്കനട്ട് മിൽക്ക് ഷാംപൂ വീട്ടിലുണ്ടാക്കാം

മുടി വൃത്തിയാക്കാൻ കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ഷാംപൂ തന്നെയാണ്. ഇന്ന് കടകളിൽ പലതരത്തിലുള്ള ഷാംപൂകളുണ്ട്. മിക്കവരും ഉപയോ​ഗിക്കുന്നത് വീര്യം കൂടിയ ഷാംപൂവാണ്.അത് മുടിയ്ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ആരും ചിന്തിക്കാറില്ല. പലതരത്തിലുള്ള കെമിക്കലുകൾ ചേർത്താണ് കടകളിൽ ഷാംപൂകൾ എത്തുന്നത്.

അകാലനര വരാനും മുടി പെട്ടെന്ന് പൊട്ടാനും പ്രധാനകാരണം ഷാംപൂവിന്റെ അമിത ഉപയോ​ഗം തന്നെയാണ്. വീട്ടിൽ തന്നെ കെമിക്കലുകളില്ലാത്ത ഷാംപൂ ഉണ്ടാക്കാനാകും. നാളികേരവും വെളിച്ചെണ്ണയും ഉപയോഗിച്ച് വീട്ടിൽ തന്നെ ഷാംപൂ ഉണ്ടാക്കാനാകും. മുടിയ്ക്ക് ബലം നൽകാനും, മുടി കൂടുതൽ തിളക്കമുള്ളതാക്കാനും നാളികേരത്തിന്റെ ഷാംപൂ ഏറെ ​ഗുണം ചെയ്യും. താരൻ അകറ്റാനും മുടി തഴച്ച് വളരാനും ഏറെ നല്ലതാണ് കോക്കനട്ട് ഷാംപൂ.

കോക്കനട്ട് മിൽക്ക് ഷാംപൂ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

1. തേങ്ങ പാൽ – 1 കപ്പ്
2. ഒലീവ് ഒായിൽ – 3/4 കപ്പ്
3. ചൂടു വെള്ളം – 1 കപ്പ്

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാനിൽ തേങ്ങ പാലും ഒലീവ് ഒായിലും ചേർക്കുക. ശേഷം ചൂടുവെള്ളം ചേർത്ത് നല്ല പോലെ ചെറുതീയിൽ ചൂടാക്കുക.തണുത്ത് കഴിഞ്ഞാൽ ഒരു ബോട്ടിലിലാക്കി ഉപയോ​ഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *