News

താ​യ്​​വാ​നി​ൽ ഇനി മുതല്‍ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം

താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി. സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മാ​നു​സൃ​ത​മാ​ക്കു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ രാ​ജ്യ​മാ​ണ്​ താ​യ്​​വാ​ൻ. ച​രി​ത്ര​പ​ര​മാ​യ വോ​​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ തായ്​പാർലമ​െൻറ്​ സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി​യ​ത്.

സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​തോ​ടെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ വ​ഴി സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ൾ​ക്ക്​ വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യാം. വി​വാ​ഹം ക​ഴി​ക്കു​ന്ന ഒ​രേ ലിം​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ടാ​ക്​​സ്, ഇ​ൻ​ഷു​റ​ൻ​സ്, കു​ട്ടി​ക​ളു​ടെ ​ക​സ്​​റ്റ​ഡി അ​ട​ക്ക​മു​ള്ള പൂ​ർ​ണ വൈ​വാ​ഹി​ക അ​വ​കാ​ശ​ങ്ങ​ളി​ലു​ള്ള നി​യ​മ​പ​രി​ര​ക്ഷ ല​ഭി​ക്കും. 2017ൽ ​ത​ന്നെ താ​യ്​​വാ​നി​ലെ ഭ​ര​ണ​ഘ​ട​ന കോ​ട​തി സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ശേ​ഷം പാ​ർ​ല​െ​മ​​ൻ​റ്​​ നി​യ​മം അം​ഗീ​ക​രി​ക്കാ​ൻ ര​ണ്ട്​ വ​ർ​ഷ​മെ​ടു​ത്തു. താ​യ്​​വാ​ൻ ദ്വീ​പി​ലെ എ​ൽ.​ജി.​ബി.​ടി വി​ഭാ​ഗ​ത്തി​​​െൻറ ദീ​ർ​ഘ​നാ​ളാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്​ പു​തി​യ നി​യ​മം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button