തൈരും മീന്‍കറിയും ഒരുമിച്ചു കഴിക്കാമോ?

പകലുറക്കം പാടില്ല എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു ശരിയാണോ? എങ്കില്‍ എന്താണ് കാരണം.മനസ്സിനും ശരീരത്തിനുമുള്ള വിശ്രമമാണ് ഉറക്കം. രാത്രിയാവുമ്പോള്‍ ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്നു. അതാണ് രാത്രിയില്‍ മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളും ഉറങ്ങുന്നത്. പകല്‍സമയത്ത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. പകലുറക്കം ഈവക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കും.പകലുറങ്ങിയാല്‍ കഫം വര്‍ധിക്കുമെന്ന് പറയും. ശരീരത്തിന് മന്ദത അനുഭവപ്പെടും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാലുടന്‍ ഉറങ്ങരുത്. ദഹനം ശരിക്ക് നടക്കില്ല. കുട്ടികള്‍ നല്ലപോലെ ഉറങ്ങണം. ഉറങ്ങുന്ന സമയത്താണ് അവരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *