നമ്മുടെ ജീവൻ തന്നെ അപകടത്തിൽ ആവുന്ന ആറു അലർജികൾ ലോകത്താകമാനമുള്ള മനുഷ്യരില്‍ 25 ശതമാനവും ഏതെങ്കിലും തരത്തിലുളള അലര്‍ജി മൂലം കഷ്ടപ്പെടുന്നുണ്ടത്രെ. ശരീരത്തിനുള്ളില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അലര്‍ജിയുണ്ടാക്കുന്ന പ്രോട്ടീനുകളെ അലര്‍ജനുകള്‍ എന്നുപറയുന്നു. അലര്‍ജനുകള്‍ക്കെതിരെ ഐ.ജി.ഇ (IgE) എന്ന ആന്റിബോഡി ഉല്പാദിപ്പിക്കുവാനുളള കഴിവുളളവരെ എറേറാപിക് (Atopic) വ്യക്തികളെന്നു വിളിക്കുന്നു. ഒരു വ്യക്തി ആദ്യമായി അത്തരം ഒരു അലര്‍ജനുമായി (ആന്റിജന്‍) സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്നില്ല. എന്നാല്‍ ആ പ്രത്യേക ആന്റിജനെതിരെ ഐ.ജി.ഇ ആന്റിബോഡി രക്തത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നു ഡോക്ടറുടെ വാക്കുകൾ
https://youtu.be/yeJVKqm_CGo