നല്ല അസലായി മുടി തഴച്ചു വളരാനും മുടി കൊഴിച്ചില്‍തടയാനും ഈ ഒറ്റ മിശ്രിതം

മുടി കൊഴിച്ചിൽ തടയാൻ ഇനിയിപ്പോ എന്തുചെയ്യും? മുടി തിരിച്ചു വളരാൻ എന്തെങ്കിലും മാർഗമുണ്ടോ? – കഷണ്ടി ചോദ്യചിഹ്നമായ എല്ലാവരും ഉത്തരം തേടുന്ന ചോദ്യങ്ങളാണിത്. ഈ ‘മുടിയില്ലാ കോംപ്ലകസ്’ നന്നായി മനസ്സിലാക്കിയ മരുന്നു കമ്പനികൾ അവസരം മുതലെടുത്ത് പല പേരിൽ പല മരുന്നുകൾ പരീക്ഷിക്കുന്നു. എന്നാൽ കഷണ്ടി മാറ്റാൻ കാശ് ചെലവാക്കിയിറങ്ങിയ ഒട്ടുമിക്ക പേരും ഉള്ള മുടി കൂടി ഓടിപ്പോവുന്നതു കണ്ട് മരുന്ന് പരീക്ഷണം പെട്ടെന്ന് നിർത്താറാണ് പതിവ്. എന്നാൽ പണച്ചെലവില്ലാതെ നഷ്ടമായ മുടിയഴക് തിരികെപ്പിടിക്കാനുള്ള ഒരു ‘നാടൻ മാജിക്കാ’ണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.നമ്മുടെ അടുക്കളകളിൽ സുലഭമായ സവാളയാണ് (ആശ്ചര്യപ്പെടേണ്ട, നമ്മുടെ വലിയ ഉള്ളി തന്നെ!) മുടി വളർത്തുന്ന മജീഷ്യൻ. മുടി കൊഴിഞ്ഞ് നെറ്റി കയറിയ ചിലർ പരീക്ഷണാർഥം സവാളയുടെ നീര് തലയിൽ തേച്ചു പിടിപ്പിച്ചു. ആഴ്ചകൾ കഴി‍ഞ്ഞപ്പോഴേക്കും പുതിയ മുടിയിഴകൾ വളർന്നു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *