പപ്പായയുടെ സൗന്ദര്യ ഗുണങ്ങൾ

പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും. കുരു നീക്കിയ പഴുത്ത പപ്പായ കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് മുഖക്കുരു മാറ്റാന്‍ സഹായിക്കും

താരന്‍ പോകാന്‍ പപ്പായ മാസ്‌ക് നല്ലതാണ്. കുരു നീക്കം ചെയ്ത പഴുത്ത പപ്പായയും കട്ടത്തൈരും യോജിപ്പിച്ച് പപ്പായമാസ്‌ക് തയ്യാറാക്കാം. ഇത് നനഞ്ഞ മുടിയില്‍ അരമണിക്കൂര്‍ തേച്ചു പിടിപ്പിക്കുക. ശേഷം കഴുകി കളയുക. കണ്ണിന്‍റെ ആരോഗ്യത്തിനും പപ്പായ സഹായകരമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന കരോട്ടിന്‍റെ സാന്നിദ്ധ്യമാണ് ഇതിന് സഹായിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *