വയറിൽ ഗ്യാസ് മൂലം ബുദ്ധിമുട്ടുന്നവർക്ക് ഒരുഗ്രൻ പരിഹാരം കാണുക

ഗ്യാസ് ട്രബിള്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചിലര്‍ക്കിത് അമിതമായ ബുദ്ധിമുട്ടുകളുമുണ്ടാക്കും. ഗ്യാസ്ട്രബിള്‍ വേണ്ട രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ വയര്‍ സംബന്ധമായ പല ഗുരുതരപ്രശ്‌നങ്ങളുമുണ്ടാകാം. ഗ്യാസ് ട്രബിളിന് വിപണിയില്‍ ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ അതിനേക്കാളേറെ ഫലപ്രദമാകുന്നത് വീട്ടുവൈദ്യങ്ങളാകും. ഗ്യാസ് പ്രശ്‌നം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, ഇഞ്ചിനീരെടുത്ത് ഇതില്‍ അല്‍പ്പം ഉപ്പു ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇത് ദഹനത്തിനും ഗ്യാസിനും ഒരുപോലെ നല്ലതാണ്. രണ്ടല്ലി വെളുത്തുള്ളി, അര സ്പൂണ്‍ ജീരകം എന്നിവ നെയ്യില്‍ വറുത്ത് ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കാം. കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയിട്ടു തിളപ്പിച്ച വെള്ളം അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. കുരുമുളകുപൊടി ഇഞ്ചിനീരില്‍ ചാലിച്ചു കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്. വെളുത്തുള്ളി ചതച്ചു നീരെടുത്തതും ചെറുവനാരങ്ങാനീരും തുല്യഅളവില്‍ ചേര്‍ത്തു കഴിയ്ക്കാം. രാവിലെയും രാത്രി ഭക്ഷണത്തിനു ശേഷവുമാണ് കഴിയ്‌ക്കേണ്ടത്. അയമോദകം, ജീരകം, പെരുഞ്ചീരകം എന്നിവ പൊടിച്ച് തേനില്‍ ചാലിച്ചു ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കാം. രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുക. ഇത് ഗ്യാസ് ട്രബിളിന് നല്ലൊരു പരിഹാരമാണെന്നു മാത്രമല്ല, ദഹനത്തേയും സഹായിക്കും. ഭക്ഷണത്തിനു മുന്‍പും പിന്‍പും അല്‍പം പോംഗ്രനേറ്റ് കഴിയ്ക്കുന്നതു നല്ലതാണ്. മാതളനാരങ്ങ ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *