വെറും തൈര് ഉപയോഗിച്ച് വീട്ടിലുണ്ടാക്കാവുന്ന 4 തരം ഹെയര്‍ പാക്കുകള്‍

ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടികൊഴിച്ചിലിനും ഏറ്റവും നല്ലതാണ് തെെര്. ദിവസവും മുടിയിൽ തെെര് കൊണ്ട് മസാജ് ചെയ്യുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും. തെെരിൽ വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി, പ്രോട്ടീൻ, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. താരൻ, പേൻ ശല്യം, മുടികൊഴിച്ചിൽ എന്നിവ അകറ്റാൻ തെെര് സഹായ‌ിക്കുന്നു.

ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തെെര്. അത് കൊണ്ട് തന്നെ മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും മുടിക്ക് ബലം കിട്ടാനും തെെര് മുടിയിൽ തേച്ചുപിടിപ്പിക്കുന്നത് ​ഗുണം ചെയ്യും. തെെര് ദിവസവും തലയിൽ പുരട്ടുക മാത്രമല്ല ഒരു കപ്പ് തെെര് ദിവസവും കുടിക്കുന്നത് മുടിക്കും ചർമ്മത്തിനും ഉത്തമമാണ്. മുടിയുടെ സംരക്ഷണത്തിന് വീട്ടിലുണ്ടാക്കാൻ പറ്റുന്ന തെെര് കൊണ്ടുള്ള ചില ഹെയർ പാക്കുകൾ പരിചയപ്പെടാം.

തെെര്, ഉലുവ ഹെയർ പാക്ക്

തെെര് 1 കപ്പ്
ഉലുവ പൊടി 5 ടീസ്പൂൺ‌
നാരങ്ങ നീര് 1 ടീസ്പൂൺ

ആദ്യം ഒരു ബൗളിൽ തെെര്, ഉലുവ പൊടി, നാരങ്ങ നീര് എന്നിവ നല്ല പോലെ മിക്സ് ചെയ്യുക. ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം 20 മിനിറ്റെങ്കിലും മുടിയിൽ നല്ല പോലെ തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞ ശേഷം ഒരു ഹെർബൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും ഈ മിശ്രിതം മുടിയിൽ ഇടുക. താരൻ അകറ്റാൻ വളരെയധികം ​ഗുണം ചെയ്യും.

തെെര്, ചെമ്പരത്തി പൂവ് ഹെയർ പാക്ക്

തെെര് 1 കപ്പ്
ചെമ്പരത്തി പൂവ് 20 എണ്ണം
വേപ്പില 10 എണ്ണം
ഒാറഞ്ച് ജ്യൂസ് 1/2 കപ്പ്

ആദ്യം ചെമ്പരത്തി പൂവും വേപ്പിലയും നല്ല പോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് തെെരും ഒാറഞ്ച് ജ്യൂസും ചേർക്കുക. അരമണിക്കൂർ മുടിയിൽ തേച്ചിടുക. ഉണങ്ങി കഴിഞ്ഞാൽ ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. മുടി തിളക്കമുള്ളതാകാനും ബലം കിട്ടാനും ഈ ഹെയർ പാക്ക് ഇടുന്നത് ​​ഗുണം ചെയ്യും. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഈ പാക്ക് ഇടാൻ ശ്രമിക്കുക.

തെെര്, ഒലീവ് ഒായിൽ ഹെയർ പാക്ക്

തെെര് 1 കപ്പ്
മുട്ട 1 എണ്ണം
ഒലീവ് ഒായിൽ 1 ടീസ്പൂൺ
കറ്റാർവാഴ ജെൽ 3 ടീസ്പൂൺ
തുളസിയില 5 ഇലകൾ(അരച്ചെടുത്തത്)
കറിവേപ്പില 2 ടീസ്പൂൺ( അരച്ചെടുത്തത്)

ഒരു ബൗളിൽ മുകളിൽ പറഞ്ഞവയെല്ലാം കൂടി ഒരുമിച്ച് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം 20 മിനിറ്റെങ്കിലും മുടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറെങ്കിലും ഈ പാക്ക് ഇടുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ തണുത്ത വെള്ളം ഉപയോ​ഗിച്ചോ കഴുകുന്നത് മുടി കൂടുതൽ തിളക്കമുള്ളതാകാനും താരൻ, പേൻ ശല്യം എന്നിവ അകറ്റാനും സഹായിക്കും.

തെെര്, നെല്ലിക്ക പൊടി ​ഹെയർ പാക്ക്

തെെര് 1 കപ്പ്
നെല്ലിക്ക പൊടി 2 ടീസ്പൂൺ
തേൻ 1 ടീസ്പൂൺ

തെെര്, നെല്ലിക്ക, തേൻ ഇവയെല്ലാം കൂടി ഒരു ബൗളിൽ നല്ല പോലെ മിക്സ് ചെയ്യുക. ശേഷം 10 മിനിറ്റ് മുടിയിൽ തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ഈ ഹെയർ പാക്ക് വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *