വേയിലേറ്റുള്ള കരുവാളിപ്പ്‌ പൂർണമായും മാറ്റുന്ന വൈറ്റ്‌ ഫേസ്‌ പായ്ക്ക്‌

ചര്‍മ്മത്തിന്‍റെ കരുവാളിപ്പ് മാറ്റാന്‍ വീട്ടുവിദ്യകള്‍ പല പടിഞ്ഞാറന്‍ രാജ്യങ്ങളിലും ആളുകള്‍ക്ക് ഇരുണ്ട നിറമുള്ള ചര്‍മ്മത്തോട് വലിയ താല്പര്യമാണുള്ളത്. എന്നാല്‍ ഇന്ത്യ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ നിറത്തോട് വിരക്തിയാണ്. സൂര്യപ്രകാശം എല്‍ക്കുന്നത് മൂലമുള്ള തവിട്ട് നിറത്തെ അനാകര്‍ഷകവും, സൗന്ദര്യരഹിതവുമായാണ് ഇവിടങ്ങളില്‍ കണക്കാക്കപ്പെടുന്നത്.വേനല്‍ക്കാലത്ത് ഈ നിറം സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെ വര്‍ദ്ധിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ മെലാനിന്‍ ഉത്പാദനം കൂട്ടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.ഒരു കാലത്ത് സ്ത്രീകളായിരുന്നു ചര്‍മ്മത്തിന്‍റെ നിറത്തെ സംബന്ധിച്ച് ആശങ്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് പുരുഷന്മാരും അക്കാര്യത്തില്‍ ശ്രദ്ധയുള്ളവരാണ്. സൂര്യപ്രകാശം ഏറ്റുള്ള ചര്‍മ്മത്തിന്‍റെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തവും, വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ പല പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *