സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ?

നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാള ഇല്ലാത്ത ഭക്ഷണശീലം സങ്കല്‍പ്പിക്കാനാകാത്തതാണ്. നമ്മുടെ പാരമ്പര്യ ഭക്ഷണങ്ങള്‍ക്കൊപ്പം സവാള ഉണ്ടാകും. അത് സാമ്പാര്‍ ഉള്‍പ്പെടുന്ന, വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പമായാലും, ഇറച്ചിക്കറി ഉല്‍പ്പെടുന്ന നോണ്‍വെജ് ഭക്ഷണത്തിനൊപ്പമായാലും. നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് സവാള. നമ്മള്‍ ദിവസവും കൂടുതല്‍ സവാള ഉള്‍പ്പെടുന്ന ഭക്ഷണം ശീലമാക്കണം. സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. പ്ലേറ്റ്‌ലറ്റ് അടിയുന്നത് തടയാനും സവാള സഹായിക്കും. ഇതുവഴി ഹൃദയത്തെ പൊന്നുപോലെ കാക്കാന്‍ സവാളയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സള്‍ഫര്‍ ഘടകങ്ങള്‍ കൂടാതെ സവാളയില്‍ അടങ്ങിയിട്ടുള്ള ക്വര്‍സെറ്റിന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലതുപോലെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. വീഡിയോ താഴെ കാണാതെ പോവല്ലേ.

Leave a Reply

Your email address will not be published. Required fields are marked *