2000 കോടി രൂപ ചിലവിൽ 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്തു; ശങ്കരാചാര്യരുടെ 12ആം വയസിലെ രൂപമാണ് പ്രതിമക്ക്

മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 2000 കോടി രൂപ ചിലവിൽ നിർമിച്ച 108 അ, ടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഓംകാരേശ്വരിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. ശങ്കരാചാര്യരുടെ 12ആം വയസ്സിലെ രൂപത്തിലാണ് പ്രതിമ നിര്‍മിച്ചത്. പ്രതിമയ്ക്ക് പുറമെ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയാണ് പദ്ധതിയുടെ ചെലവ്.

നർമ്മദാ നദിയുടെ തീരത്തുള്ള ഓംകാരേശ്വരിലെ മാന്ധാത പർവതത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ഇൻഡോറിൽ നിന്ന് 80 കി.മീ. ദൂരം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നിലധികം ലോഹങ്ങൾ ചേർത്താണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. 54 അ, ടി ഉയരമുള്ള പീഠത്തിലാണ് പ്രതിമ നിലകൊള്ളുന്നത്. ഏകത്വത്തിന്റെ പ്രതിമ എന്ന വിശേഷണവും നല്‍കി. കഴിഞ്ഞ വർഷമാണ് മധ്യപ്രദേശ് സർക്കാർ പദ്ധതിക്കായി ഫണ്ട് അനുവദിച്ചത്.

കേരളത്തിൽ ജനിച്ച ശങ്കരാചാര്യർ ചെറുപ്പത്തിൽ തന്നെ സന്യാസിയായി ഓംകാരേശ്വരത്ത് എത്തിയതായി വിശ്വസിക്കപ്പെടുന്നു. അവിടെ വച്ച് അദ്ദേഹം ഗുരു ഗോവിന്ദ് ഭഗവദ്പാദരെ കാണുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. 12-ാം വയസ്സിൽ അദ്വൈത വേദാന്ത ദർശനവുമായി അദ്ദേഹം ആശ്രമം വിട്ടുവെന്നാണ് ഐതിഹ്യം. കനത്ത മഴയെ തുടർന്ന് സെപ്റ്റംബർ 18ന് നടത്താനിരുന്ന അനാച്ഛാദനം മാറ്റിവച്ചു ഇന്ന് നടത്തുകയായിരുന്നു.

ആത്മീയതയുടെ ഇടമായ ഓംകാരേശ്വർ ശങ്കരാചാര്യയുടെ പ്രബോധനങ്ങളെയാണ് ഈ മഹത്തായ പ്രതിമ കൊണ്ട് ആദരിക്കുന്നതെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അദ്വൈത വേദാന്തത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് മ്യൂസിയം നൽകും. ശങ്കരാചാര്യർ രാജ്യത്തിന്റെ നാല് കോണുകളിലായി നാല് ആശ്രമങ്ങൾ ആരംഭിച്ചു. അതിലൂടെ ഇന്ത്യയെ സാംസ്‌കാരികമായി ഒന്നിപ്പിച്ചുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ തീർഥാടകരും വിനോദസഞ്ചാരികളും എത്തുമെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ.

Prime Reel News

Similar Posts