ഭക്ഷണശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

സ്‌കൂൾ വിദ്യാർഥി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14)യാണ് കുഴഞ്ഞുവീണ് മരിച്ചത്. തങ്കമണി സെൻ്റ് തോമസ് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.

Scroll to Top