ദസറ ആഘോഷം കഴിഞ്ഞ് മൈസൂരിൽ നിന്ന് മടങ്ങവെ ബൈക്ക് അപകടം; 24കാരിക്ക് ദാരുണാന്ത്യം
മൈസൂരിൽ ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവതി ഗുണ്ടൽപേട്ടിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. വയനാട് മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (24) ആണ് മരിച്ചത്.
ദേശീയപാത 766ൽ മദ്ദൂരിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് എന്നാണു ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. അപകടത്തിൽ ആഷ്‌ലിയുടെ സഹയാത്രികനും ഗുരുതരമായി പരിക്കേറ്റു. ആഷ്‌ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃ, തദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
