ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി പിടികൂടി സംഭവത്തിൽ തിരുനെൽവേലി ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ്റെ ബന്ധു ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് പണം പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
സതീഷ് (33), നവീൻ (31), പേരമാൾ (25) എന്നിവരാണ് അറസ്റ്റിലായത്. സതീഷ് ബിജെപി പ്രവർത്തകൻ കൂടിയാണ്. ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം ട്രെയിനിലെ എസി കമ്പാർട്ടുമെൻ്റിൽ നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. മൂവരും നൈനാർ നാഗേന്ദ്രൻ്റെ ഹോട്ടലിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു.