അനന്തരവൻ പീഡിപ്പിച്ചെന്ന് 45 കാരിയുടെ വ്യാജ പരാതി; സ്ത്രീക്ക് 10 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി
ബന്ധുവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ച യുവതിക്ക് കോടതി പത്തുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഇൻഡോർ സ്വദേശിയായ സീമാ ബായി എന്ന 45കാരിയാണ് ജയിലിലായത്. അനന്തരവന്റെ സ്വത്ത് തട്ടിയെടുക്കാൻ ഇവർ വ്യാജ ബലാത്സംഗ പരാതി നൽകി.
2017ൽ വിധവയായ സീമ പോലീസിൽ പരാതി നൽകി. തുടർന്ന് 33കാരനെതിരെ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിൽ ഇതൊരു കള്ളക്കേസാണെന്ന് പോലീസ് സംശയിച്ചു. കേസ് കോടതിയിലെത്തിയപ്പോൾ സീമ സമർപ്പിച്ച തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് ഇവർക്കെതിരെയും കോടതി നടപടി സ്വീകരിച്ചു. രണ്ടായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വിധിക്ക് ശേഷം ജാമ്യത്തിലിറങ്ങിയ സീമയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി.
