AC സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍

എ സി ഉപയോഗിച്ച് ശീതീകരിച്ചിട്ടുള്ള മുറിയിലെ തണുത്തവായു സ്ഥിരമായി ശ്വസിക്കുന്നതു മൂലം വിട്ടുമാറാത്ത ജലദോഷം, പനി, സൈനസൈറ്റിസ് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‍. അതുപോലെ എ സിയിലെ ഫില്‍റ്റര്‍ കൃത്യമായി വൃത്തിയാക്കാതിരിക്കുന്നത് ബാക്ടീരിയകള്‍ പെരുകുന്നതിനും മുറിയിലെ വായു മലിനമാകാനും വഴിവച്ചേക്കാം. ഈ വായു ശ്വസിക്കുന്നതിനെ തുടര്‍ന്ന് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിങ്ങനെയുള്ള ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായേക്കാം. സ്ഥിരമായി എ സി മുറിയില്‍ ഇരിക്കുന്നത് സന്ധിവാതരോഗികളുടെ വേദനയും, സന്ധികളുടെ പിടിത്തവും അധികരിക്കുമെന്നും പറയപ്പെടുന്നു.

അതുപോലെതന്നെ, കൂടുതല്‍ സമയം എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് ചൂടുള്ള കാലാവസ്ഥയില്‍ കഴിയുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതുപോലെ എയര്‍ കണ്ടീഷന്‍ ചെയ്ത പരിതസ്ഥിതിയില്‍ കൂടുതല്‍ സമയം കഴിയുന്നവരില്‍ മനംപുരട്ടല്‍, തളര്‍ച്ച എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *