ഇഡിയേക്കാള്‍ മെച്ചപ്പെട്ട പരിശോധനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്; എ സി മൊയ്തീന്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി എ സി മൊയ്തീൻ. സംഭവത്തിൽ പാർട്ടി ശരിയായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇഡിയെക്കാൾ മികച്ച പരിശോധന കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടെന്നും മൊയ്തീൻ പറഞ്ഞു. ഇഡി പരിശോധനയ്ക്ക് ശേഷം എസി മൊയ്തീൻ ആദ്യമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് ഒരു പൊതുവേദിയിൽ സംസാരിക്കവെയാണ് പ്രതികരണം.

ഇഡി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണ്. കേരളത്തിൽ മാത്രമാണ് ഇഡി നിലപാട് ശരിയെന്ന് കോൺഗ്രസ്. ഇഡിയെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും എസി മൊയ്തീൻ ആരോപിച്ചു.

“കേസിൽ പാർട്ടി ശരിയായ നടപടിയാണ് എടുത്തത്. സഹകരണ വകുപ്പും നടപടി സ്വീകരിച്ചു. ഇഡി അന്വേഷിക്കട്ടെ. നോട്ടീസ് നൽകാതെ എന്റെ വീട്ടിൽ തിരച്ചിൽ നടത്തി. വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഭാര്യ സര്‍ക്കാര്‍ ജീവനക്കാരി ആയിരുന്നു. ഭാര്യയുടെ കാശാണ് ബാങ്കില്‍ ഇട്ടത്. എന്റെ അക്കൗണ്ട് മരവിപ്പിച്ചു. എന്നാൽ ഇപ്പോൾ പുതിയ കഥകൾ വരുന്നു. പലരുടെയും വെളിപ്പെടുത്തൽ വരുന്നു.

ഇനിയും വരും ഇതിലെല്ലാം ഞാൻ ഇടപെട്ടിട്ടുണ്ടെന്നാണ് ഞാൻ പറയുന്നത് ഒരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് പറയുന്നു. സതീഷ് എന്ന് പേരിട്ടു മാധ്യമങ്ങൾ കഥ മെനയുന്നു എനിക്ക് ആത്മവിശ്വാസമുണ്ട്. എങ്ങനെ ജീവിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഇഡിയേക്കാള്‍ മെച്ചപ്പെട്ട പരിശോധനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്’, എ സി മൊയ്തീന്‍ പറഞ്ഞു.

തൃശൂർ ജില്ലയിൽ പ്രസ്ഥാനത്തെ തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്ന കോൺഗ്രസ് നേതാക്കളും തൃശൂരിലുണ്ട്. പാർട്ടിയെ തകർക്കാമെന്ന് കരുതിയാൽ മതി. ഇതിലും വലുത് നേരിടുന്ന ഒരു പ്രസ്ഥാനമാണിത്. പാര്‍ട്ടിയെ ഓലപ്പാമ്പ് കാട്ടി ഭീഷണിപ്പെടുത്തേണ്ട. നിങ്ങൾക്ക് ചെയ്യാൻ പറ്റുക, കാരണം ഇല്ലാതെ ജയിലിൽ അടക്കുകയാണ്. അതൊന്നും ഈ പാർട്ടിക്ക് പ്രശ്നമേയല്ല’, എ സി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

Prime Reel News

Similar Posts