നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ചു; യുവാവിന് ദാരുണാന്ത്യം; ഭാര്യയ്ക്ക് ഗുരുതരപരിക്ക്
വെള്ളറട പനച്ചമൂട്ടിൽ കണ്ടെയ്‌നർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പരിക്കേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട കൂതാളി മണലി സ്വദേശി വിനീഷ് ആണ് മരിച്ചത്. വിനീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡിൽ വീണ വിനീഷിന്റെ തലയ്‌ക്കേറ്റ സാരമായ പരുക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന ബിൻസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏഴുമാസം മുമ്പാണ് ഇവർ വിവാഹിതരായത്. കാരക്കോണം ഭാഗത്തുനിന്ന് വെള്ളറടയിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറി പനച്ചമൂട്ടിൽ വച്ച് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. വീനീഷിന്റെ മൃ, തദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
