വെ​ള്ളം ചോ​ദി​ച്ചു വീട്ടിൽ​ ചെ​ന്ന് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു: പ്രതി പിടിയിൽ

വെള്ളം ചോദിച്ച് വീട്ടിൽ കേറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണമാല തട്ടിയെടുത്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടിൽ വീട്ടിൽ ജോൺ (59) ആണ് അറസ്റ്റിലായത്. പെരുമ്പാവൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അല്ലപ്രയിലെ വീട്ടിലെത്തിയ പ്രതി വെള്ളം ചോദിക്കുകയായിരുന്നു. വെള്ളമെടുക്കാൻ അകത്തേക്ക് കയറിയ വീട്ടമ്മയുടെ പുറകെ ചെന്ന് വായ പൊത്തി. മാല മോഷ്ടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തു​ട​ർ​ന്ന്,​ ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ളെ പ​ള്ളി​ക്ക​ര​യി​ൽ​ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

 

2009ൽ കുന്നത്തുനാട് സ്റ്റേഷൻ പരിസരത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചിരുന്ന കേസിലെ പ്രതിയാണ് ഇയാൾ. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ റിൻസ് എം.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എ. അബ്ദുല് മനാഫ്, സി.പി.ഒ കെ.എ. അഭിലാഷ്, ജിജുമോൻ തോമസ് എന്നിവരാണ് തിരച്ചിൽ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Prime Reel News

Similar Posts