തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂ, ങ്ങിമ, രിച്ചു; ഏഴാം വയസില്‍ അച്ഛന്‍റെ ആത്മ, ഹ, ത്യ, ഇപ്പോള്‍ മകളും

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ ആ, ത്മഹ, ത്യ ചെയ്ത വാർത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഇന്ന് രാവിലെയാണ് മകൾ മീരയെ ചെന്നൈ അൽവാർപേട്ടിലെ വീട്ടിൽ മ, രിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ മകൾ ഫാനിൽ തൂ, ങ്ങി കിടക്കുന്നത് ആദ്യം കണ്ടത് വിജയ് ആന്റണിയാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന നടനാണ് വിജയ് ആന്റണി. സാധ്യമായ എല്ലാ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹം ആ, ത്മഹ, ത്യ വിരുദ്ധ സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിന് വ്യക്തിപരമായ കാരണവും ഉണ്ടായിരുന്നു. വിജയ് ആന്റണിക്ക് ഏഴ് വയസ്സുള്ളപ്പോൾ ആണ് അച്ഛൻ ആ, ത്മഹ, ത്യ ചെയ്തത്.

ഇതേക്കുറിച്ച് ഒരു വേദിയില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്- “ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടിവന്നാലും ആ, ത്മഹ, ത്യ മാത്രം ചെയ്യരുത്. ചെയ്യാനേ പാടില്ല. (ആ, ത്മഹ, ത്യ ചെയ്തവരുടെ) കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് എനിക്ക് വലിയ വിഷമം തോന്നാറ്. എന്‍റെ അച്ഛന്‍ ആ, ത്മഹ, ത്യ ചെയ്യുകയായിരുന്നു. എനിക്ക് അപ്പോള്‍ ഏഴ് വയസ് ആയിരുന്നു. എന്‍റെ പെങ്ങള്‍ക്ക് അഞ്ച് വയസും. അതിന്‍റെ കാരണവും മറ്റും എന്‍റെ വ്യക്തിജീവിതമാണ്.

അത് ഇവിടെ പറയേണ്ട കാര്യമില്ല. നിങ്ങളെ സംബന്ധിച്ച് അത് വലിയ കാര്യവും ആയിരിക്കില്ല. പക്ഷേ അച്ഛന്‍ പോയതിന് ശേഷം ഞങ്ങളെ വളര്‍ത്താന്‍ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ആത്മഹത്യയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാവുന്ന സങ്കടം വലുതാണ്. ജീവിതത്തിലെ പലവിധമായ പ്രതിസന്ധികളുടെ ആഴം എന്താണെന്ന് എനിക്കറിയാം. ഒരുപാട് മനുഷ്യരെ കാണുന്നതാണ്. പക്ഷേ ആത്മഹത്യയെക്കുറിച്ച് ഒരിക്കലും ആലോചിക്കരുത്”.

ചർച്ച് പാർക്ക് സേക്രഡ് ഹാർട്ട് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മീര. പഠനത്തിൽ മികവ് പുലർത്തുന്ന, പാഠ്യേതര പ്രവർത്തനങ്ങളിലും താൽപ്പര്യമുള്ള ഒരു വ്യക്തി. ജൂൺ മാസത്തിലാണ് മീരയെ സ്‌കൂളിന്റെ സാംസ്‌കാരിക സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പലപ്പോഴും മകളെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചിരുന്ന അമ്മ ഫാത്തിമ വിജയ് ആന്റണിയും മകളുടെ നേട്ടത്തിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. അതേസമയം, മീര കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ് ആന്റണിക്ക് ലാറ എന്ന് പേരുള്ള മറ്റൊരു മകളുണ്ട്.

Prime Reel News

Similar Posts