പാർട്ടി സഹായിച്ചില്ല; സ്വത്ത് തട്ടിയെടുത്തയാളെ പാർട്ടി സംരക്ഷിച്ചു; 25 വർഷത്തെ ബി ജെ പി ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി
തന്റെ സ്വത്തും സമ്പാദ്യവും അപഹരിച്ചയാളെ പാർട്ടി നേതാക്കൾ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഗൗതമി പാർട്ടിയുമായുള്ള 25 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നത്. 20 വർഷം മുമ്പ് തന്റെ വസ്‌തുക്കളും മറ്റും കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ അഴകപ്പൻ വിശ്വാസവഞ്ചന നടത്തിയെന്നും തനിക്കെതിരായ നിയമപോരാട്ടത്തിൽ പാർട്ടി തനിക്കൊപ്പം നിന്നില്ലെന്നും ഗൗതമി ആരോപിച്ചു.
25 വർഷം മുമ്പ് രാഷ്ട്രനിർമ്മാണത്തിനായി ബിജെപിയിൽ ചേർന്നത് എത്ര പ്രതിസന്ധികൾക്കിടയിലും തന്റെ എല്ലാ പ്രയാസങ്ങള്‍ക്കിടയിലും അര്‍പ്പണബോധം അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് ഗൗതമി രാജിക്കത്തില്‍ പറയുന്നു. അനാഥയും ഒരു കുട്ടിയുടെ ഏക രക്ഷിതാവുമായ തന്നെ 20 വര്‍ഷം മുമ്പ് സമീപിച്ച അഴഗപ്പന്‍ വിശ്വാസ വഞ്ചന നടത്തി സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്നാണ് രാജിക്കത്തിലെ ആരോപണം. ഇതിനെതിരെ നിയമപോരാട്ടം തുടങ്ങിയപ്പോൾ പാർട്ടി പിന്തുണച്ചില്ലെന്നു മാത്രമല്ല അഴകപ്പനൊപ്പം നിന്നുവെന്നും ഗൗതമി ആരോപിക്കുന്നു.
നിയമം മറികടക്കാൻ അഴകപ്പനെ പാർട്ടി സഹായിക്കുകയാണെന്ന് എഫ്‌ഐആറിൽ പറയുന്നു. രജിസ്‌ട്രേഷൻ കഴിഞ്ഞ് 40 ദിവസം കഴിഞ്ഞിട്ടും ഒളിവിൽ പോകാൻ ഇവർ തന്നെ സഹായിച്ചതായും ഗൗതമി ആരോപിക്കുന്നു. മുഖ്യമന്ത്രിയിലും പോലീസിലും നിയമസംവിധാനത്തിലും തനിക്ക് പ്രതീക്ഷയുണ്ടെന്നും ഗൗതമി കത്തിൽ പറയുന്നു. ഒരു രക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലും നീതിക്കും മകളുടെ ഭാവിക്കും വേണ്ടി പോരാടുകയാണെന്ന് അവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
