ഒരുപാട് നാളത്തെ ആഗ്രഹം; ഒടുവിൽ ഈ ചിങ്ങമാസ പുലരിയിൽ അയ്യപ്പസ്വാമിയെ തൊഴുത് നടി ഗീത

ഒരുകാലത്ത് മലയാളം മലയാളം സിനിമയിലും തെന്നിന്ത്യൻ ഭാഷകളിലും നിറഞ്ഞ് നിന്നിരുന്ന ഒരു നടിയാണ് ഗീത. ഇപ്പോൾ ഇതാ ഈ ചിങ്ങമാസ പുലരിയിൽ ഗീത ശബരിമലയിലെത്തി ഭഗവാനെ തൊഴുത് ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.

നിർമ്മാല്യം കണ്ടുതൊഴുതശേഷം ഗണപതി ഹോമവും, നെയ്യഭിഷേകവും നടത്തിയാണ് ഗീത മടങ്ങിയത്. അയ്യപ്പനെ ദർശിക്കാനായി ശരണം വിളികളുമായി ആയിരകണക്കിന് അയ്യപ്പ ഭക്തരാണ് ശബരിമലയിൽ എത്തിയത്. ഇതോടെ പൂജ തൊഴാൻ സന്നിധാനത്തിൽ തിരക്ക് അനുഭവപ്പെട്ടു. ചിങ്ങം ഒന്നിന് പുലർച്ചെ ക്ഷേത്ര തന്ത്രികണ്ഠര് മഹേഷ്മോഹനരുടെ കാർമികത്തിൽ മേൽശാന്തി കെ ജയരാമൻനമ്പൂതിരി ഷേത്രത്തിന്റെ ശ്രീകോവിൽനട തുറന്ന് വിളക്കുകൾ തെളിയിച്ചതോടെ ആരംഭിച്ച ഭക്തജനങ്ങളുടെതിരക്ക് ഇടതടവില്ലാതെ തുടർന്നു.

ദേവസംബോർഡ് പ്രസിഡന്റ് കെ അനന്ദഗോപനെയും കണ്ട ശേഷമാണ് കുടംബങ്ങൾക്കൊപ്പം സന്നിധാനതത്ത് നിന്നും ഗീത മടങിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഗീത അഭിനയത്തിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കും,മോഹൻലാലിനും, റഹ്മാനും ഒപ്പം നായിക വേഷത്തിൽ തിളങ്ങി നിന്നിരുന്ന ഗീത ഇപ്പോൾ കൂടുതലായും അമ്മ വേഷങ്ങളിലാണ് എത്തുന്നത്.

1997ൽ അമേരിക്കയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയ വാസനാണ് ഗീതയെ വിവാഹം ചെയ്തത്. ചിങ്ങമാസ പൂജ നടക്കുന്നതിനാൽ ഓഗസ്റ്റ് 21 വരെയുള്ള അഞ്ചു ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, കലശാഭിഷേകം,കളഭാവിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ഓഗസ്റ്റ് 21ന് രാത്രി തിരുനട അടയ്ക്കും. ചിങ്ങം ഒന്നിന് ലക്ഷാർച്ചനയും, കളഭാഭിഷേകവും ഉണ്ടായിരുന്നു

Prime Reel News

Similar Posts