പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയുടേത് അപകടമ, രണമല്ല, കാറിടിപ്പിച്ചത് ബന്ധു; കൊ, ലപ്പെടു, ത്തിയത് ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ

പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിന്റെ മ, രണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരജ്ഞന്‍ എന്ന യുവാവാണ് വിദ്യാർത്ഥിയെ കാറിടിച്ച് കൊ, ല, പ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇപ്പോൾ പോലീസിന് വ്യക്തമായി.

പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനാണ് മ, രിച്ച ആദിശേഖർ. ആഗസ്ത് 30ന് വൈകിട്ട് വീടിന് സമീപത്തെ റോഡിൽ അപകടമുണ്ടായി. അപകടത്തിന് 15 മിനിറ്റ് മുമ്പ് പ്രിയരാജൻ സ്ഥലത്തെത്തി കാറിൽ കാത്തുനിന്നു. ആദിശേഖർ സൈക്കിളുമായി റോഡിൽ എത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷം കാർ മുന്നോട്ട് എടുത്ത് ദേഹത്ത് കയറ്റി.

ക്ഷേത്രപരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബോധപൂർവം ഇടിച്ചതാണെന്നു വ്യക്തമാണ്. ഇയാൾക്കെതിരെ കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ അപകടം നടന്ന് പത്ത് ദിവസമായതിനാൽ പ്രിയരജ്ഞന്‍ വിദേശത്തേക്ക് കടന്നതായി സംശയമുണ്ട്.

Prime Reel News

Similar Posts