വാടക മുടങ്ങിയതിനെ തുടർന്ന് വീട്ടുടമ വീട്ടിൽ നിന്ന് പുറത്താക്കി; അമ്മയും മകളും പെരുവഴിയിൽ; സൗകര്യം ഒരുക്കാൻ സന്നദ്ധത അറിയിച്ച് സുമനസ്സുകൾ
തിരുവനന്തപുരത്ത് അമ്മയെയും, മകളെയും വീട്ടു വാടക നല്കാത്തതിനാൽ വീടിന്റെ ഉടമ വീട്ടിൽ നിന്ന് പുറത്താക്കി. ഒരു മാസത്തെ വാടക മുടങ്ങിയതിനെ തുടർന്നാണ് വീട്ടുടമ അമ്മയെയും മകളെയും പുറത്താക്കിയത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ചിറയിൻകീഴ് സ്വദേശിനി ആയ ശ്രീകലയും മകളുമാണ് ഇതേ തുടർന്നു പെരുവഴിയിൽ ആയത്. 24 ന്യൂസ് ചാനൽ ആണ് ഈ വാർത്ത പുറത്തു കൊണ്ട് വന്നത്.
ലോട്ടറി വിറ്റ് ആണ് ശ്രീകല കുടുംബം പുലർത്തിയിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ജോലിക്ക് പോവാൻ പറ്റിയില്ല. തുടർന്ന് ഒരു മാസത്തേ വാടക മുടങ്ങി. വാടക നല്കാത്തതിനാൽ വീട്ടുടമ അമ്മയെയും, മകളെയും വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇതോടെ ആണ് ശ്രീകലയും മകളും പെരുവഴിയിൽ ആയത്.
ഒരു മാസത്തെ വാടക നല്കാത്തതിനാലാണ് മനുഷ്യ രഹിതമായ ഈ പ്രവർത്തി വീട്ടുടമ ചെയ്തത്. മകൾക്കു സുഖമില്ലാതായതിനെ തുടന്നു നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കയാണ്. ഇരുവരും ഒന്നും കഴിച്ചിട്ടില്ലെന്നും പോവാനായി മറ്റു സ്ഥലങ്ങളില്ലെന്നും ശ്രീകല പറയുന്നു.
വാടക മുടങ്ങിയതിനു അമ്മയെയും മകളെയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ സഹായവുമായി സമുനസുകൾ. 24 വാർത്ത ചെന്നേലും സഹായം നൽകുന്നതാണ്. മുടങ്ങി പോയ ലൈഫ് പദ്ധതിയിലെ വീടൊരുക്കാനും നടപടി. സ്ഥിരമായി ഒരു വീട് ആകും വരെ വീടിനു വാടക നൽകാമെന്ന് തിരുവനന്തപുരം സ്വദേശി സിജി അറിയിച്ചു.
