വീട്ടിലെ മദ്യപാനം ചോദ്യം ചെയ്തു; 70 കാരനായ ഗൃഹനാഥനെ വെട്ടികൊ, ലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഗൃഹനാഥനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതി പിടിയിലായത്. ചുനക്കര കിഴക്ക് ശ്രീഭവനത്തിൽ പങ്കജാക്ഷക്കുറുപ്പാണ് ആക്രമണത്തിന് ഇരയായത്. പെട്രോള് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപ്പെടുത്താന് ശ്രമം നടന്നു. സംഭവത്തിൽ ചുനക്കര ഈസ്റ്റ് മോഹനാലയം വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഗോകുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഒമ്പതാം രീതിയിലാണ് കേസുമായി ബന്ധപ്പെട്ട സംഭവം. ഗോകുൽ അയൽവാസിയായ പങ്കജാക്ഷക്കുറുപ്പിന്റെ വീടിനു മുന്നിൽ ഇരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ പ്രതി പെട്രോൾ ബോംബ് എറിയുകയും വെട്ടുക, ത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

കത്തിയുടെ ആക്രമണത്തിൽ പങ്കജാക്ഷക്കുറുപ്പിന്റെ കഴുത്തിലും തോളിലും ആഴത്തിലുള്ള വെട്ടും വലതു ചെവിയുടെ ഒരു ഭാഗവും മുറിഞ്ഞു. എറിഞ്ഞ പെട്രോൾ ബോംബുകളിലൊന്ന് പങ്കജാക്ഷക്കുറുപ്പിന് സമീപം വീണു തീപിടിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടമ്പനാട്ട് നിന്നാണ് പിടികൂടിയത്.

Prime Reel News

Similar Posts