സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ രക്ഷിച്ച ഓട്ടോ ഡ്രൈവർ കുടുങ്ങി; ഇൻഷുറൻസ് തുകക്ക് വേണ്ടി യുവാവിനെതിരെ കേസ് എടുക്കാൻ ശ്രമം
റോഡിൽ അപകടത്തിൽപ്പെട്ട യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച അനീഷ് എന്ന യുവാവാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നടന്ന ഒരു സംഭവമാണ് ഇരുചക്രവാഹനത്തിൽ നിന്ന് വീണ യുവതിയെ പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ കൊണ്ടാക്കി അവസാനം വണ്ടി ഇടിച്ചത് സ്പീഡ് ഓട്ടോ ഡ്രൈവറായിരുന്നു എന്ന അവസ്ഥയായി.
സമീപത്തെ സ്ഥാപനത്തിൽ സി സി ടി വി ഉണ്ടായിരുന്നത് കൊണ്ട് മാത്രം രക്ഷപെട്ടിരിക്കുകയാണ് അനീഷ് ഇപ്പോൾ. ഇൻഷുറൻസ് തുകക്ക് വേണ്ടിയാണ് അനീഷിനെ കുടുക്കാൻ ശ്രമിച്ചത് എന്നും പരാതിയുണ്ട്. ഓട്ടോ വാടക്ക് എടുത്തു ഓടിച്ചു ഉപജീവനം നടത്തുകയാണ് അനീഷ് എന്ന യുവാവ്. ഓട്ടോ കൂലി പോലും വാങ്ങാതെയാണ് അപകടത്തിൽ പെട്ട യുവതിയെ എടുത്തു അനീഷ് തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചത്. തുടർന്നാണ് യുവതി അനീഷ് ആണ് വണ്ടി ഇടിച്ചു വീഴ്ത്തിയെന്ന പരാതി നൽകിയത്.
