ഷാരോൺ വ, ധക്കേസ് പ്രതി ഗ്രീഷ്മയുടെ കോലം കത്തിച്ചു; ജാമ്യത്തിനെതിരെ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കോലം കത്തിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

പാറശ്ശാല സ്വദേശി ഷാരോൺ എന്ന യുവാവിനെ കഷായത്തിൽ വിഷം കൊടുത്ത് കൊലപെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിഷേധിച്ചു . ഗ്രീഷ്മക്ക് ജാമ്യം ലഭിച്ചതിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഗ്രീഷ്മയുടെ കോലം കത്തിച്ച് മെൻസ് അസോസിയേഷൻ പ്രതിഷേധിച്ചു. ഷാരോൺ വധക്കേസിൽ ജാമ്യം ലഭിച്ച് കഴിഞ്ഞയാഴ്ചയാണ് ഗ്രീഷ്മ ജയിൽ മോചിതയായത്.

നേരത്തെ സഹതടവുകാരുടെ പരാതിയെ തുടർന്ന ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നാലെആണ് ജാമ്യം ലഭിച്ചത്. അതേസമയം, ഗ്രീഷ്മ കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ സുപ്രീം കോടതിയിൽ ഹർജി നൽകി ഇരിക്കുവാണ്. കേസിലെ പ്രതികളായ ഗ്രീഷ്മയും, ഗ്രീഷ്മയുടെ അമ്മയും, അമ്മാവനും ചേർന്നാണ് സ്ഥലംമാറ്റ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഷാരോണിന്റെ കൊ, ലപാതകം കേരളാ പോലീസ് ആണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് ഉദ്യോഗസ്ഥർ ഫയൽ ചെയ്തത്. കു, റ്റകൃ, ത്യം നടന്നതായി പോലീസ് പറയുന്ന സ്ഥലം തമിഴ്‌നാട്ടിലാണ്. അതിനാൽ നാഗർകോവിലെ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടത്.

നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് പ്രതികളുടെ വാദം. ക്രിമിനൽ നടപടി ചട്ടത്തിലെ 177ആം വകുപ്പ് പ്രകാരം കു, റ്റകൃ, ത്യം നടന്ന സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നും ട്രാൻസ്ഫർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Prime Reel News

Similar Posts