സ്വത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ചേട്ടൻ മരിച്ചു
അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജേഷ്ഠൻ ആലുവയിൽ മരിച്ചു. കുടുംബ സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആലുവ എടത്തല മലയാപ്പിള്ളി സ്വദേശി ഡാനി 40 ആണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 12നാണ് സഹോദരൻ ഡെന്നിയുടെ കുത്തേറ്റ ഡാനിയെ പിന്നീട് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഡാനിയും, ഡെന്നിയും തമ്മിലുള്ള തർക്കം അമ്മയിൽ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതുമായി ബന്ധപ്പെട്ടായിരുന്നു. ഇത് പിന്നീട് അടിപിടിയിലും,കത്തിക്കുത്തിലും കലാശിക്കുക ആയിരുന്നു. സംഭവത്തെ തുടർന്ന് ഡെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഡാനി മരിച്ചതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും. മൃ, തദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
