ആശ്വാസനിധി പദ്ധതി പ്രകാരം, ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു

ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തിര ആശ്വാസമായി വനിതാ ശിശു വികസന വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

കഴിഞ്ഞദിവസം ആലുവയിൽ എത്തിയ മന്ത്രി മാതാപിതാക്കളെ സന്ദർശിച്ച ശേഷം ആശ്വാസ നിധി വഴി ധനസഹായം അനുവദിച്ചു നൽകുമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് വനിതാ ശിശു വികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്.

ആശ്വാസനിധി പദ്ധതിപ്രകാരമാണ് തുക അനുവദ അനുവദിച്ചത്. വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അടുത്ത കുടുംബാംഗത്തിന് നൽകുന്ന ധനസഹായമാണ് ആശ്വാസ നിധി.

Prime Reel News

Similar Posts