തന്റെ മകളെ ഇല്ലാതാക്കിയ പ്രതിക്ക് മരണ ശിക്ഷ ലഭിക്കണം എന്ന് പെൺകുട്ടിയുടെ അച്ഛൻ; എൻറെ മകൾ ഇപ്പോൾ കേരളത്തിൻറെ മകൾ

ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയത്തിൽ കുട്ടിയുടെ അച്ഛൻ. തൻറെ മകളെ ഇല്ലാതാക്കിയ പ്രതിക്ക് മരണ ശിക്ഷ കിട്ടണം. തനിക്കും കുടുംബത്തിനും അത് കാണണമെന്നും ഇതാണ് തൻറെ ആഗ്രഹമെന്നും കുഞ്ഞിൻറെ അച്ഛൻ പറഞ്ഞു.

ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ പുറത്തു കൊണ്ടുവരണമെന്നും പ്രതിക്ക് മരണശിക്ഷ കിട്ടിയാൽ മാത്രമേ കേരളത്തിന് മുഴുവനും സന്തോഷം ഉണ്ടാവുകയുള്ളൂ എന്നും ,തന്റെ മകൾ ഇപ്പോൾ കേരളത്തിൻറെ മകൾ കൂടി ആണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിലും, പോലീസിലും പൂർണ്ണമായ വിശ്വാസമുള്ളതിനാൽ സംസ്ഥാന സർക്കാരിനെതിരായോ, പോലീസിനെതിരായോ തനിക്ക് പരാതിയില്ല.

തന്റെ മകളെ ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊന്ന ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ ഇനി നാട്ടിലേക്ക് തിരികെ പോവുകയുള്ളൂ എന്നും അച്ഛൻ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിൻറെ പരിസരത്ത് എക്സൈസ് സംഘം പരിശോധന നടത്തി വരുന്നുണ്ട്. ഇതേ തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗം കണ്ടെത്താനാണ് ഇങ്ങനെ ഒരു പരിശോധന.

Prime Reel News

Similar Posts