ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, കണ്ടെത്തിയത് വയലിൽ നിന്ന്; പ്രതിക്കായി തെരച്ചിൽ ഊർജിതം

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർണായക തെളിവുകളും പുറത്തുവന്നു. പ്രദേശത്തെ നിരവധി വീടുകൾക്ക് മുന്നിൽ പ്രതി എത്തിയതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയും ആളെ തിരിച്ചറിഞ്ഞു.

ചുവന്ന ഷർട്ട് ധരിച്ചെത്തിയ പ്രതി പുലർച്ചെ ആലുവ തോട്ടുമുഖം ഭാഗത്താണ് ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. പ്രതിയെ കണ്ടെത്താൻ വൻ പോലീസ് സംഘം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ഓപ്പറേഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുന്നതിനാൽ പൊലീസ് സംഘത്തെയും ആശുപത്രിയിൽ വിന്യസിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന മൂന്നാം ക്ലാസുകാരിയെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പ്രതി തട്ടിക്കൊണ്ടുപോയി ബ, ലാ, ത്സംഗം ചെയ്തത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ പുലർച്ചെ 2.30 ഓടെ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ആലുവയിൽ മറുനാടൻ തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയതിന് സമീപവാസിയായ സുകുമാരൻ ദൃക്‌സാക്ഷിയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ വീടിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഒരാൾ പെൺകുട്ടിയെ ചുമലിൽ കയറ്റുന്നത് കണ്ടതായി സുകുമാരൻ വിശദീകരിച്ചു. കനത്ത മഴയുള്ള സമയമായിരുന്നു അത്. കുട്ടി കരയുകയായിരുന്നു. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും വീടുകളും പരിസരവും പരിശോധിക്കുകയും ചെയ്തു.

Prime Reel News

Similar Posts