അമ്മക്ക് ആശംസകൾ നേർന്ന് മോഹൻലാൽ എത്തി; സ്നേഹത്തോടെ ആശ്ലേഷിച് അനുഗ്രഹിച്ച് അമൃതനന്ദമയി

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ നടൻ മോഹൻലാൽ എത്തി. അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ഹാരം അർപ്പിച് അനുഗ്രഹം വാങ്ങി. അമൃത വിശ്വവിദ്യാപീഠം കാമ്പസിലാണ് ചടങ്ങുകൾ നടക്കുന്നത്.

25,000ത്തിലധികം പേർക്ക് ഒരേ സമയം ഇരുന്ന് ആഘോഷങ്ങൾ ഒരേ സമയം കാണാൻ സൗകര്യം ഉണ്ട്. കൂടാതെ എൽ ഇ ഡി, സ്‌ക്രീനിലൂടെ ചടങ്ങ് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡിഐജി ആർ.നിശാന്തിനിയുടെയും, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെയും നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച രാവിലെ അമൃതപുരിയിലെത്തിയിരുന്നു.

തുടർന്ന് പോലീസ്, ആരോഗ്യ വകുപ്പ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മുതലാണ് പിറന്നാൾ ആഘോഷങ്ങൾ ആരംഭിച്ചത്. രാവിലെ 5ന് മഹാഗണപതിഹോമം, 7ന് സത്സംഗം, 7.45ന് സംഗീത സംവിധായകൻ രാഹുൽ രാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, 9ന് ഗുരുപാദപൂജ എന്നിവ നടന്നു.

തുടർന്ന് മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നൽകി. ധ്യാനം, വിശ്വശാന്തി പ്രാർത്ഥന എന്നിവയും ഉണ്ടായിരിക്കും. 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Prime Reel News

Similar Posts