ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ പറ്റാത്തതിനാൽ രോഷം കൊണ്ട് ചെരുപ്പൂരി സ്വയം മുഖത്തടിച്ച് കൗൺസിലർ
തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉള്ള വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ ചെരുപ്പ് കൊണ്ട് സ്വയം മുഖത്തടിച്ചിരിക്കുകയാണ് കൗൺസിലർ രാമരാജു. ആന്ധ്രയിലെ ആനക പള്ളി നാസിപട്ടണം മുൻസിപ്പാലിറ്റിയിൽ ഇരുപതാം വാർഡിലെ കൗൺസിലർ 40കാരനായ രാമരാജുആണ് തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ കൗൺസിൽ യോഗത്തിനിടെ ചെരുപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് രോഷം പ്രകടിപ്പിച്ചത്.
31 മാസങ്ങളായി ഞാൻ കൗൺസിൽ സ്ഥാനത്ത് എത്തിയിട്ട് എന്നും, ജനങ്ങളെ ബാധിക്കുന്ന ഏറ്റവും അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ എനിക്ക് ആവുന്നില്ലെന്നും ,എൻറെ വാർഡിലെ റോഡുകളും വൈദ്യുതി വിതരണവും, ജലനിർഗമന സംവിധാനവും,ശുചീകരണ പദ്ധതികളും ഒക്കെ തകരാറിൽ ആണെന്നും എനിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചവർക്ക് കുടിവെള്ളം പോലും എത്തിച്ചു നൽകാൻ തനിക്ക് ആവുന്നില്ലെന്നും രാമ രാജു വാർത്ത ഏജൻസിയായ പിടി ഐയോട് പറഞ്ഞു.
തൻറെ വാർഡിനെ നഗരസഭാ അധികൃതർ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടർമാർ നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി തന്നോട് നിരന്തരം ആവശ്യപ്പെടുകയാണെന്നും അവർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ആവാത്തതിലും ഭേദം കൗൺസിൽ യോഗത്തിൽ മരിക്കുന്നതാണെന്നും രാമരാജു പറഞ്ഞു. കൗൺസിലരായ രാമരാജു ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്.
കൗൺസിൽ യോഗത്തിനെതിരെ അദ്ദേഹം ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ പറ്റാത്തതിനാൽ രോഷം കൊണ്ട് മുഖത്ത് ചെരുപ്പ് ചെരുപ്പൂരിഅടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
