പണിയെടുക്കാതെ പൊതുജനങ്ങളുടെ അധ്വാനവും രക്തവും ഊ റ്റി കുടിച്ചു സ്വന്തം കീശ നിറയ്ക്കുന്ന അധികാര വർഗ്ഗം; മോഷ്ടിച്ചോളൂ, പക്ഷേ ഒറ്റരുത്

അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങിനെയാണ്‌, സഖാക്കളുടെ സ്വന്തം അപഹരണ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ ഓരോന്നായി തുടങ്ങി കഴിഞ്ഞു . കേരളം ക്ലീൻ ചെയ്യുമെന്ന് പറഞ്ഞു ചെസ്റ്റ് നമ്പർ ഇട്ട് കളിക്കുന്ന ഹിക്കയുടെ ജോലി നിലവിൽ ഇ ഡി ഏറ്റെടുത്തു കഴിഞ്ഞു. അവർ കൊള്ളക്കാരെ ഒന്നൊന്നായി പൊക്കി ചെസ്റ്റ് നമ്പർ ഇടുന്ന തിരക്കിലാണ്. പോക്ക് കണ്ടിട്ട് സി പി എം ൻ്റെ തൃശൂർ ജില്ലാ കമ്മറ്റി ഓഫീസ് അപ്പാടെ അവരെടുത്തു ക്ലീൻ ചെയ്യുമെന്നാണ് തോന്നുന്നത്.

സഹകരണ ബാങ്ക് തട്ടിപ്പ് എന്ന തലക്കെട്ടിൽ വാർത്ത വരുമ്പോൾ അതിലുൾപ്പെട്ട സഖാക്കന്മാരുടെ എണ്ണം എത്രയെന്നു മാത്രം തിട്ടപ്പെടുത്തേണ്ട ഗതികേടുള്ള ജനവിഭാഗം വസിക്കുന്ന ഒരൊറ്റ ഭൂവിഭാഗമേ ഇന്ന് ഈ രാജ്യത്തിലുള്ളൂ – അതാണ് കേരളം ! നൂറു കോടി ക്ലബിൽ ഏത് സിനിമയെത്തിയെന്ന കൗതുകത്തേക്കാൾ നിലവിൽ നൂറു കോടിയുടെ വെട്ടിപ്പ് ഏത് സി.പി.എം അധികാരത്തിലിരിക്കുന്ന സ്ഥാപനം നടത്തിയെന്നറിയാനുള്ള മാനസികാവസ്ഥയിലെത്തിയിരിക്കുന്നു നമ്മൾ . പണിയെടുക്കാതെ പൊതുജനങ്ങളുടെ അധ്വാനവും രക്തവും ഊറ്റി കുടിച്ചു സ്വന്തം കീശ നിറയ്ക്കുന്ന അധികാര വർഗ്ഗം കരുതലെന്ന പേരിൽ എറിഞ്ഞു കൊടുക്കുന്ന കിറ്റിലെ ശർക്കരയിലും പപ്പടത്തിലും വരെ വരെ വെട്ടിപ്പാണ്.

സിപിഎം പാർട്ടി നിയോഗിച്ച, സി പി എം. പാർട്ടിയുടെ സജീവ അംഗങ്ങൾ ഉൾപ്പെട്ട ഭരണ സമിതി ഭരിക്കുന്ന, സിപിഎം ഭരിക്കുന്ന സഹകരണ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന് മാത്രം അധികാരമുള്ള പ്രൈമറി സഹകരണ ബാങ്ക് നടത്തിയ തട്ടിപ്പിനെ ന്യായീകരിക്കാൻ എന്ത് ക്യാപ്സ്യൂൾ ഒട്ടിക്കണം എന്ന് ഏ.കെ.ജി ആപ്പീസ് നോക്കിയിരുപ്പാണ് ഓരോ അന്തംസും .മൂത്ത കമ്മൂസ് അടുപ്പിൽ പുഴുങ്ങാനിട്ട സാമ്പത്തിക ലോഹ്യം അടിയിൽ പിടിക്കാതെ ഇളക്കി കൊണ്ടിരിക്കുന്നുണ്ട് .

വൈരുദ്ധ്യാത്മക തൊഴിലാളിവർഗ സർവാധിപത്യം പുലരുന്ന ജനാധിപത്യ വ്യവസ്ഥിതിക്ക് വേണ്ടിയുള്ള സാമ്പത്തികവിപ്ലവം ആയിരുന്നു കരുവന്നൂർ എന്ന ക്യാപ്സ്യൂൾ കൂട്ട് റെഡിയായാലുടൻ വെട്ടുക്കിളി സഖാക്കൾ പെറുക്കിയെടുത്ത് സുക്കർ ഗ്രാമത്തിലെ ഓരോ പഞ്ചായത്തിലും കയറിയിറങ്ങി ഒട്ടിച്ചു കൊടുക്കും. ദേവസ്വം മന്ത്രിയുടെ ജാതിക്ക തോട്ടം കായ്ക്കാത്ത സ്ഥിതിക്ക് മെയ്തീന്റെ സ്പാനർ മിക്കവാറും ഇ ഡി ഊരി എടുക്കുമെന്നാണ് തോന്നുന്നത്. മോഷ്ടിച്ചോളൂ, പക്ഷേ ഒറ്റരുത്!!!

Prime Reel News

Similar Posts