ഒളിത്താവളത്തിൽ ഇരുന്ന് കുരു പൊട്ടി എനിക്ക് ഭീഷണി സന്ദേശങ്ങൾ ഇട്ടവരോടാണ്; അഭിപ്രായസ്വാതന്ത്ര്യം അടിയറവ് വയ്ക്കാമെന്ന് ഒരുത്തർക്കും വാക്ക് കൊടുത്തിട്ടില്ല

ഇസ്രായേലിലെ നിലവിലെ സ്ഥിതിയിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഭീഷണി സന്ദേശങ്ങൾ അയക്കുന്നവരോടാണ് എനിക്ക് ഇത് പറയാൻ ഉള്ളത്. അഞ്ചു പാർവതി എഴുതിയ കുറിപ്പ് വിശദമായി വായിക്കാം.

ഹമാസ് ഭീകരർ എന്ന എന്റെ പോസ്റ്റ്‌ കണ്ട് ഒളിത്താവളത്തിൽ ഇരുന്ന് കുരു പൊട്ടി എനിക്ക് ഭീഷണി സന്ദേശങ്ങൾ രണ്ടീസം തുരുതുരാ ഇട്ടവർക്കും ഇനി ഇടാൻ പോകുന്നവരോടുമാണ് – എടേയ് പൊട്ടന്മാരെ, മാലദ്വീപ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അറബ് രാഷ്ട്രങ്ങളിലും ജോലി ചെയ്തുവെന്ന് / ചെയ്യുന്നുവെന്ന് കരുതി അഭിപ്രായസ്വാതന്ത്ര്യം അടിയറവ് വയ്ക്കാമെന്ന് ഒരുത്തർക്കും വാക്ക് കൊടുത്തിട്ടില്ല. അതുപോലെ ചരിത്രബോധം മായ്ച്ചു കളഞ്ഞു അടിമപ്പണി ചെയ്യുമെന്നും പറഞ്ഞിട്ടില്ല.

ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്തത് / ചെയ്യുന്നത് ഒരുത്തന്റെയും/ ഒന്നിന്റെയും ഔദാര്യത്തിലും അല്ല കേട്ടോ. അന്തസ്സായി പഠിച്ചു നല്ല സർവ്വകലാശാലകളിൽ നിന്നും ഡിഗ്രിയും പിജിയും നെറ്റും ഒക്കെ ക്വാളിഫൈ ചെയ്യുമ്പോൾ നമ്മുടെ സേവനം അവർക്ക് ആവശ്യമായി വരും. അന്തസ്സായി പണിയെടുക്കുമ്പോൾ, അതായത് നല്ല രീതിയിൽ അവിടെ ഉള്ളവരെ ആംഗലേയം പഠിപ്പിച്ച്‌ കൊടുക്കുമ്പോൾ അതിന്റെ ശമ്പളം അവർ തരും. അല്ലാതെ ഒരുത്തന്റെയും ഔദാര്യത്തിൽ അല്ല ജീവിക്കുന്നത്.

പിന്നെ ഇന്ത്യൻ എന്ന ഐഡന്റിറ്റി പേറി പുഴുത്ത മതചിന്ത വച്ച് പുലർത്തി അറബ് രാഷ്ട്രങ്ങളിൽ ചെന്ന് കയറുമ്പോൾ സ്വന്തം രാജ്യത്തെ ഒറ്റുന്ന, മ, തം മാത്രം നാല് നേരം ഉരുട്ടി തിന്നുന്ന നിനക്കൊക്കെ അഭിപ്രായസ്വാതന്ത്ര്യം രാഷ്ട്രീയത്തിന്/മതത്തിനു അടിയറവ് വയ്ക്കാത്ത മനുഷ്യരെ കണ്ട് പരിചയം ഉണ്ടാവില്ലല്ലോ. അതുകൊണ്ടാണ് കണ്മുന്നിൽ അതിക്രമം കാണുമ്പോൾ, ഭീകരർ മനുഷ്യരെ കൊന്ന് തള്ളുമ്പോൾ പ്രതികരിക്കുന്നത്. അത് മതത്തിനോ രാഷ്ട്രീയത്തിനോ വേണ്ടി ആത്മാഭിമാനം പണയം വയ്ക്കാത്തത് കൊണ്ടാണ്.

നിനക്കൊക്കെ വേണ്ടപ്പെട്ട രാജ്യമോ മനുഷ്യരോ പ്രസ്ഥാനമോ പ്രതിസ്ഥാനത്തു വരുമ്പോൾ അതൊക്കെ പോരാട്ടം /അതിജീവനം ആവും. എന്നാൽ ഇപ്പുറത്ത് ഹൈന്ദവ രോ,ക്രൈസ്തവ -ജൂതരോ വന്നാൽ മാനവികത പൊട്ടും. അതുകൊണ്ടാണ് ഗോത്രിയ കലാപം ഉണ്ടായ മണിപ്പൂർ കണ്ടപ്പോൾ മാത്രം നൊന്തത്. എന്നാൽ എനിക്ക് മണിപ്പൂർ കണ്ടപ്പോഴും നൊന്തു, ഇസ്രായേൽ കണ്ടപ്പോഴും നൊന്തു. ഇപ്പോൾ ഗാസ കണ്ടപ്പോഴും നൊന്തു. കുക്കി സമുദായം നേരിട്ട, അതിലെ സ്ത്രീകൾ നേരിട്ട യാതന മാത്രം കണ്ട് കരഞ്ഞ നിങ്ങളിൽ എത്രയെണ്ണം മെയ്തെയ് സമുദായത്തിൽ പെട്ട ആ രണ്ട് വിദ്യാർത്ഥികളുടെ തലയറ്റ ശവശരീരം കണ്ട് കരഞ്ഞു? ഒരുത്തനുമില്ല!! നിനക്കൊക്കെ എന്നും ഇരവാദം മുഴക്കാനേ കഴിയൂ!!

സത്യം വിളിച്ചുപ്പറയുമ്പോൾ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക എന്ന മതതന്ത്രം വിജയിക്കുമെന്ന് നിനക്കൊക്കെ ധാരണയുണ്ടെങ്കിൽ അത് മാറ്റി വച്ചേക്കുക. നീയൊക്കെ കാട്ടുന്ന ഉമ്മാക്കി കണ്ട് ഭയപ്പെടുന്നവരല്ല അവനവന്റെ വിദ്യാഭ്യാസത്തിലും കഴിവിലും ആത്മവിശ്വാസമുള്ളവർ. അവർക്ക് കയ്യിലുള്ള ക്വാളിഫിക്കേഷനിലും പ്രവൃത്തി പരിചയത്തിലും വിശ്വാസമുള്ളിടത്തോളം ഏത് രാജ്യത്തിലും തൊഴിൽ തേടാൻ കഴിയും. പിന്നെ നിന്നെ പോലെ ഉള്ളവന്മാർക്ക്, അതായത് മൂട് വിശാലമാക്കി ഗോൾഡ് കടത്തുന്ന ജോലിക്ക് ഇപ്പറഞ്ഞ ക്വാളിഫിക്കേഷനൊന്നും വേണ്ടി വരില്ല. അതുകൊണ്ട് ചരിത്രബോധവും കാണില്ല.

Prime Reel News

Similar Posts