ഉളുപ്പ് ഉണ്ടോന്ന് ചോദിക്കുന്നില്ല!! ശിവൻ കുട്ടി സെഖാവും രാധാകൃഷ്ണൻ സെഖാവും ഇല്ലായിരുന്നെങ്കിൽ പുറം ലോകം കാണാതെ വീർപ്പുമുട്ടിയേനെ

നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചു സോഷ്യൽ മീഡിയയിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് അഞ്ജു പാർവതി. അഞ്ചു തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങിനെ. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.

ഉളുപ്പ് ഉണ്ടോന്ന് ചോദിക്കുന്നില്ല!! കാരണം അങ്ങനൊന്ന് ഉണ്ടെങ്കിൽ അന്തം കമ്മിയായി ഇങ്ങനെ ജീവിച്ചു DYFI യുടെ ഭാഗം ആവില്ലല്ലോ. ശിവൻ കുട്ടി സെഖാവും രാധാകൃഷ്ണൻ സെഖാവും ഇല്ലായിരുന്നെങ്കിൽ പത്മനാഭപുരം തേവാരക്കെട്ടിലെ സരസ്വതിദേവിയും ശുചീന്ദ്രത്തെ മുന്നൂറ്റി നങ്കയും കുമാരസ്വാമിയും വെള്ളികുതിരയും ഒക്കെ പുറം ലോകം കാണാതെ വീർപ്പുമുട്ടിയേനെ!!!

നൂറ്റാണ്ടുകളായി നടന്നു വരുന്ന അനന്തപുരിയുടെ മഹോത്സവമായ നവരാത്രി എഴുന്നള്ളിപ്പ് സ്വന്തം ക്രെഡിറ്റിൽ വകയിരുത്തിയ അന്തം ബുദ്ധി കാണുമ്പോൾ തൈക്കാട്ട് ആശൂത്രിയുടെ ലേബർ റൂമിന് മുന്നിലെ തട്ടുക്കടയിൽ നിന്ന് ദോശ ചുട്ടവൻ അവിടെ ജനിച്ചു വീഴുന്ന കൊച്ചുങ്ങടെ ഒക്കെ പിതൃത്വം ഏറ്റെടുക്കുന്നത് പോലെയുണ്ട്.!!

ഇത്തവണ വിഗ്രഹം കൊണ്ട് വരുന്നതിന്റെ ക്രെഡിറ്റ്‌ ആണെങ്കിൽ അടുത്ത കൊല്ലം അനന്തപുരിയിലെ ഈ എഴുന്നള്ളിപ്പ് തുടങ്ങിയതും നവരാത്രി ആഘോഷം തുടങ്ങിയതുമൊക്കെ സ്വാതി തിരുനാൾ അല്ല മറിച്ച് കേപ്റ്റൻ ആണെന്ന് എഴുതിവയ്ക്കും.

ആ കാരണഭൂതം തിരുവാതിര പാട്ടും കൂത്തും ഇതിന്റെ ഭാഗമാണെന്ന് വരും തലമുറയിലെ അന്തംസ് പാടി നടക്കും. വേലുത്തമ്പി ദളവ നടയ്ക്കു വച്ച വെള്ളികുതിര ഉണ്ടാക്കിയത് AKG സെന്ററിൽ വച്ചാണെന്നും രൂപ കല്പന ചെയ്തത് ഗോയിദൻ സഹാവ് ആണെന്നും പാഠപുസ്തകങ്ങളിൽ വരുമോ എന്നും കണ്ട് അറിയണം.

ഇവരെ വിശേഷിപ്പിക്കുവാൻ പുതിയ ഭാഷയും അർത്ഥവും ഒക്കെ തേടേണ്ടിയിരിക്കുന്നു. നാണമാനങ്ങളുടെ പാതാള വീഴ്ചയും കഴിഞ്ഞു പോയവരെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഹൊ, ഇളിക്കുന്ന ഈമുഖങ്ങളോട് എന്തൊരു വെറുപ്പാണ് തോന്നുന്നത് എന്ന് തുടങ്ങി പല രീതിയിലുള്ള കമ്മെന്റുകളാണ് പോസ്റ്റിൽ വന്നു കൊണ്ടിരിക്കുന്നത്.

Prime Reel News

Similar Posts