അപമാനിക്കാവുന്നതിന്റെ അപ്പുറം അപമാനിച്ചിട്ട് ഒടുക്കം അദ്ദേഹം ഈ ഭൂമിയിൽ നിന്നും മടങ്ങിയപ്പോൾ കുറ്റസമ്മതം. ആർക്ക് വേണം ഈ കുറ്റസമ്മതം?
അപമാനിക്കാവുന്നതിന്റെ അപ്പുറം അപമാനിച്ചിട്ട് ഒടുക്കം അദ്ദേഹം ഈ ഭൂമിയിൽ നിന്നും മടങ്ങിയപ്പോൾ കുറ്റസമ്മതം. ആർക്ക് വേണം ഈ കുറ്റസമ്മതം???സോളാർ കേസ് എന്ന് വാർത്തകൾ തുടങ്ങിയപ്പോൾ വിവാദനായികയുടെ ,
അന്നത്തെ ലിവിങ് പാർട്ണർ ബിജു രാധാകൃഷ്ണൻ വിരൽ ചൂണ്ടിയ ഒരേ ഒരാൾ ഗണേഷ് കുമാർ ആയിരുന്നു. അന്ന് ഈ വിവാദനായിക തന്റെ കുഞ്ഞിന്റെ അച്ഛനായി ചൂണ്ടികാണിച്ച പേരും മറ്റൊന്ന് ആയിരുന്നില്ല. പിന്നീട് എല്ലാം മാറി മറഞ്ഞു. നായിക ഇടത് പാർട്ടിയുടെ ആസ്ഥാന അതിജീവിതയായി മാറിയപ്പോൾ പേരുകൾ എല്ലാം മാറി മറിഞ്ഞു. ഗണേഷ് കുമാർ മറുകണ്ടം ചാടി വിശുദ്ധനായി. അല്ലെങ്കിൽ തന്നെ ഇപ്പോഴുള്ള ഈ വെളിപ്പെടുത്തൽ പണ്ടേയ്ക്കും പണ്ടേ മനസ്സിലായവരാണ് ഇവിടുത്തെ ബോധമുള്ള മനുഷ്യർ. വിവാദ നായിക യുടെ വക്കീൽ ഫെനി വിളിച്ചുപ്പറഞ്ഞതിനപ്പുറം പുതുതായിട്ട് ഒന്നുമില്ലല്ലോ..ഗണേഷ് കുമാർ എന്ന വ്യക്തിയുടെ ആദ്യ ഭാര്യയായ ഡോക്ടർ കരഞ്ഞുപ്പറഞ്ഞ സത്യങ്ങൾ പലർക്കും അറിയാവുന്ന രഹസ്യങ്ങൾ.
രാഷ്ട്രീയം എന്നത് എത്രമേൽ മലിനമായ ഒരു കെണിയാണ് എന്ന് നോക്കൂ!! കർമ്മം എന്നൊന്നുണ്ട്. അത് മാറ്റിമറിക്കാൻ ആർക്കും കഴിയില്ല. ചാരക്കേസ് ആരെയൊക്കെ നോവിച്ചോ അതിന്റെ പതിന്മടങ് കർമ്മഫലം സോളാർ കേസ് കൊണ്ട് ഉണ്ടായി. തിരിഞ്ഞു നോക്കുമ്പോൾ ആരും വിശുദ്ധർ ആയിരുന്നില്ല. എങ്കിലും ഒരുവളെ മുന്നിൽ നിറുത്തി കളിച്ച പുഴുത്തു നാറിയ രാഷ്ട്രീയ നാടകം ഏറ്റവും നികൃഷ്‌ടം!!രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രു ഇല്ല. പാര പണിതവൻ ഇപ്പുറം ചാടിയാൽ അവൻ വിശുദ്ധൻ. അതാണ് പൊളിറ്റിക്സ് എന്ന വൃത്തികെട്ട ഗെയിം. ഇടതന്മാർ കോഴ മാണി എന്ന് ബ്രാൻഡ് ഇട്ട് വിളിച്ച മാണി സാർ പിന്നീട് അവറ്റകൾക്ക് വിശുദ്ധനായ പോലെ, അങ്ങൊരുടെ മകൻ കുട്ടിമാണി ഇടതോരം ചേർന്നു നടന്നപ്പോൾ ,
യോഗ്യൻ ആയ പോലെ തന്നെയുള്ളൂ കോൺഗ്രസ്സ് പാർട്ടിക്ക് നാളെ ഗണേഷ് കുമാർ മടങ്ങി വന്നാൽ. ചെയ്ത പാപം മറയ്ക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു ശ്രീ ഗണേഷ് കുമാർ ഈ അടുത്ത കാലത്ത് ഒരുപാട് നന്മകൾ ചെയ്യുന്നത്. ചെയ്യുന്ന നന്മകൾ അപ്പടി മീഡിയകളിൽ വന്ന് കയ്യടി നേടുന്നുമുണ്ട്. ഒരാളെ പിന്നിൽ നിന്നും കുത്തിയിട്ട്, സമർത്ഥമായി ഒറ്റിയിട്ട് പിന്നെ എത്രയൊക്കെ നന്മ വാരി വിതറിയിട്ടും കാര്യമില്ല.
ഇതിനൊക്കെ സാക്ഷിയായ ഒരാൾ കർമ്മഫലം എന്നൊന്ന് റെഡിയാക്കി വച്ചിട്ടുണ്ട് എന്നോർക്കുക.മ രണം എന്നത് സത്യമാണെന്നത് പോലെ കർമ്മയും കർമ്മഫലങ്ങളും സത്യം തന്നെയാണ്. ഇന്നല്ലെങ്കിൽ നാളെ ചെയ്തതിന്റെ ഇരട്ടി അനുഭവിപ്പിച്ചിട്ടേ ടിയാൻ ഭൂമിയിൽ നിന്നും ടിക്കറ്റും തന്ന് വിടൂ!!! എന്നാണ് അഞ്ചു പാർവതി പ്രബീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .
