കിളികൾക്ക് മരുന്ന് നൽകാനാണെന്നു പറഞ്ഞ് ഒരു ഒരു സിറിഞ്ചും, രണ്ട് ഗ്ലൗസും വാങ്ങി; ഭാര്യയെ ഇല്ലാതാക്കി അരുണിനെ സ്വന്തമാക്കാൻ പദ്ധതി
പത്തനംതിട്ടയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവം കഴിഞ്ഞ യുവതിയെ കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ അനുഷയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതി സിറിഞ്ചും, കോട്ടും വാങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു.
കഴിഞ്ഞദിവസം മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു സിറിഞ്ചും,രണ്ട് ഗ്ലൗസുകളും, ഒരു റോൾ കോട്ടനും വാങ്ങി. കിളികൾക്ക് മരുന്ന് നൽകാ പറഞ്ഞാണ് അനുഷ സിറിഞ്ച് വാങ്ങിയത്. കഴിഞ്ഞദിവസം 12 മണിയോടെയാണ് യുവതി മെഡിക്കൽ ഷോപ്പിൽ എത്തിയത് എന്ന് ഉടമ പറഞ്ഞു.
പെരുമാറ്റത്തിൽ സംശയം ഒന്നും തോന്നിയില്ല പക്ഷേ ഇപ്പോഴാണ് സംഭവം അറിയുന്നത്. ഇവർ നേരത്തെ കടയിൽ വന്നിട്ടില്ലെന്നും പറഞ്ഞു. കായംകുളത്തെ ഒരു കടയിൽ നിന്നാണ് നഴ്സിംഗ് കോട്ട് വാങ്ങിയത്. പ്രതിയെ ഈ കടയിലെ ജീവനക്കാരി തിരിച്ചറിഞ്ഞു. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല.
യുവതിയുടെ ഭർത്താവായ അരുണിനൊപ്പം ജീവിക്കാനാണ് താൻ കുത്തിവെപ്പ് നടത്തിയത് എന്ന് അനുഷ പോലീസിന് മൊഴി നൽകി. അനുഷയും, അരുണും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
