ഇനി ബ്രേക്ഫാസ്റ്റിന് ഗോതമ്പു നുറുക്ക് കൊണ്ടുള്ള ഉപ്പുമാവും തയ്യാറാക്കാം, നിസ്സാരമായി

ഇനി ബ്രേക്ഫാസ്റ്റിന് ഗോതമ്പു നുറുക്ക് കൊണ്ടുള്ള ഉപ്പുമാവും തയ്യാറാക്കാം. ഗോതമ്പിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം, അതുകൊണ്ട് ഗോതമ്പ് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പരീക്ഷിക്കാം, കൂടാതെ മധുരം ഒട്ടും താല്പര്യം ഇല്ലാത്തവരും, മധുരം ഒഴിവാക്കാൻ ശ്രമിക്കുന്നവരും ബ്രേക്ക്ഫാസ്റ്റിനു ഈ റെസിപീ ഉൾപ്പെടുത്തുന്നു.

അപ്പോൾ ഇതിനായി ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു കപ്പ് ഗോതമ്പു നുറുക്ക് കഴുകി നല്ലപോലെ വെള്ളം കളഞ്ഞു വെച്ചിരിക്കുന്നത് ചേർക്കണം, എന്നിട്ട് ഗോതമ്പ് നനവും മാറി ചൂടാകുന്നത് വരെ റോസ്റ്റ് ചെയ്യാം,
അങ്ങനെ കുറച്ചു നേരം കഴിയുമ്പോൾ ഗോതമ്പു മൊരിഞ്ഞു പൊട്ടി വരുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ട് ഒരു കുക്കർ അടുപ്പത്ത് വച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് കൊടുക്കാം, എന്നിട്ട് അത് പൊട്ടി വരുമ്പോൾ അതിലേക്ക് മൂന്നു വറ്റൽമുളക് മുറിച്ചിട്ട്, ഒപ്പം ഒരു ടീസ്പൂൺ ഇഞ്ചി, അരമുറി സവാള, മൂന്ന് പച്ചമുളക്, 15 ചെറിയ ഉള്ളി, ഒരു ചെറിയ കാരറ്റ്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് എല്ലാം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ടു വഴറ്റി എടുക്കാം.

എന്നിട്ട് ഇതൊന്നു കുക്കായി വരുമ്പോൾ അതിലേക്ക് രണ്ടേ മുക്കാൽ കപ്പ് ചൂടുവെള്ളം ചേർത്ത് കൊടുക്കാം, ശേഷം വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് അഞ്ചു ടേബിൾ സ്പൂൺ തേങ്ങ ചിരവിയത് കൂടി ചേർത്ത് മിക്സ് ചെയ്യാം (നിങ്ങൾക്ക് തേങ്ങ ചിരവിയതിന്റെ അളവ് ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം), ഈ സമയം ഉപ്പു നോക്കി ഗോതമ്പിനു കൂടിയുള്ള ഉപ്പ് ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്ത ശേഷം റോസ്റ്റ് ചെയ്ത ഗോതമ്പു നുറുക്ക് കൂടി ഇട്ടു മിക്സ് ചെയ്തു തിളച്ചുവരുമ്പോൾ മീഡിയം തീ ആക്കി കുക്കർ അടച്ച് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കാം.

രണ്ടു വിസിലിനു ശേഷം ഫ്‌ളെയിം ഓഫ് ചെയ്തു പ്രഷർ എല്ലാം പോയതിനുശേഷം തുറന്നു നോക്കുമ്പോൾ നല്ല പാകമായി ഗോതമ്പു നുറുക് ഉപ്പുമാവ് ലഭിച്ചിട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *