അടിപൊളി ആയിട്ടുണ്ട്, ഉരുളക്കിഴങ്ങും സവാളയും കൊണ്ടൊരു ഉഗ്രൻ നാലുമണി പലഹാരം ഉണ്ടാക്കാം

നമ്മുടെ കയ്യിൽ ഉള്ള സാധനങ്ങൾ വെച്ച് ഉരുളക്കിഴങ്ങും കൊണ്ട് റോൾ തയ്യാറാക്കി കഴിക്കാം.

ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് ഏഴോ എട്ടോ ചെറിയ ചപ്പാത്തി ഉണ്ടാക്കാവുന്ന അത്രയും ഗോതമ്പുപൊടിയോ അല്ലെങ്കിൽ മൈദ മാവോ ചേർത്ത് കൊടുക്കാം, അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര സ്പൂൺ പഞ്ചസാര, രണ്ടു ടീസ്പൂൺ ഓയിൽ അഥവാ ബട്ടർ, പിന്നെ ആവശ്യത്തിനു വെള്ളം കൂടി ഒഴിച്ചു ചപ്പാത്തി മാവിന്റെ പരുവത്തിൽ തന്നെ കുഴ്ക്കച്ചെടുക്കാം, എന്നിട്ട് അത് നല്ല പോലെ സോഫ്റ്റ് ആക്കി കുഴച്ച് മാറ്റിവയ്ക്കുക.

ഈ സമയം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്തു, അത് ചൂടാകുമ്പോൾ അതിലേക്ക് രണ്ടു ചെറിയ സവാള അരിഞ്ഞത് ചേർക്കുക, എന്നിട്ട് അല്പം ഉപ്പു കൂടി ഇട്ട് വഴറ്റി എടുക്കണം, എന്നിട്ട് ചെറുതായി ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് അഞ്ചാറു കറിവേപ്പില നുറുക്കിയതും, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് മിക്സ് ചെയ്യാം. എന്നിട്ട് എല്ലാം കൂടി ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടി, അര സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ പച്ചമണം മാറുന്നത് വരെ ചെറുതീയിൽ വഴറ്റി കൊടുക്കാം.

എന്നിട്ട് വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ഉരുളക്കിഴങ്ങ് ഉപ്പിട്ട് വേവിച്ച് ഉടച്ച് വെച്ചിരിക്കുന്നത് ചേർത്തുകൊടുക്കാം, മസാലയും ഉരുളക്കിഴങ്ങും ആയി യോജിപ്പിച്ച്, മസാലയും ഉരുളക്കിഴങ്ങും ഒരുപോലെ ചേർന്ന് വരുന്ന പരുവം എത്തുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാം, എന്നിട്ട് അത് തണുക്കാൻ മാറ്റി വെക്കാം.

ഈ സമയം മാവിൽ നിന്ന് ഓരോ ഉണ്ട എടുത്ത് പൂരിയുടെ വട്ടത്തിൽ പരത്തിയെടുക്കുക, എന്നിട്ട് അതിനു നടുവിലായി മസാല വെച്ച് നാലുഭാഗത്തുനിന്നും നടുവിലേക്ക് മടക്കി എല്ലാ ഭാഗവും ഒന്ന് കൈകൊണ്ട് അമർത്തി ഒട്ടിച്ചു കൊടുക്കാം, ഇതുപോലെ എല്ലാം ചെയ്തതിനുശേഷം ഒരു ചീനച്ചട്ടിയിൽ അത്യാവശ്യം ഓയിൽ ഒഴിച്ച് കൊടുത്ത് നല്ലപോലെ തിളയ്ക്കുമ്പോൾ ഈ റോളുകൾ ഇട്ടുകൊടുത്തു മീഡിയ ഫ്ലെയിമിൽ ഏകദേശം ഗോൾഡൻ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തു എടുത്തുമാറ്റാം. അപ്പോ നാലുമണിപലഹാരം ആയ പൊട്ടറ്റോ റോൾ റെഡിയാകും.

Leave a Reply

Your email address will not be published. Required fields are marked *