എല്ലാവർക്കും വീട് എന്ന ഉദ്ദേശത്തോടെ തുടങ്ങിയിരിക്കുന്ന ലൈഫ് പാർപ്പിട പദ്ധതി 2020ലെ ഇളവുകൾ

എല്ലാവർക്കും വീട് എന്ന ഉദ്ദേശത്തോടെ തുടങ്ങിയിരിക്കുന്ന ലൈഫ് പാർപ്പിട പദ്ധതി 2020ൽ കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നു.

നിലവിൽ ഒരുപാട് പേർക്ക് സംസ്ഥാന സർക്കാർ ഭവന നിർമ്മാണം നടത്തി കൊടുത്തിട്ടുണ്ട് എന്നാൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരുമായി ചേർന്ന് ഒരുപാടു സ്കീമുകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള 2020ലെ മൂന്നാംഘട്ട ലൈഫ് പാർപ്പിട പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തിയിരിക്കുന്നു.

2013ലെ സെൻസസ് പ്രകാരംവും, പിന്നെ അതാത് സ്ഥലങ്ങളിലെ കുടുംബശ്രീ യൂണിറ്റ് പ്രകാരവും എല്ലാമാണ് ഈ പദ്ധതിക്ക് അർഹരായ അതായത് വളരെ ദാരിദ്ര്യത്തിൽ ജീവിക്കുന്ന വീടില്ലാത്ത ആളുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്,എന്നാൽ ആ ലിസ്റ്റിൽ അർഹരായിയിട്ട് പോലും പേരു വരാത്ത ആളുകൾക്ക് അന്നേരം അപ്പീൽ കൊടുക്കുവാൻ അവസരം ഉണ്ടായിരുന്നിട്ടും കൃത്യമായ രേഖകളില്ലാതെ പുറംതള്ളപ്പെട്ടവരാണ് ഏറെയും. അതിനാൽ മൂന്നാംഘട്ട ലൈഫ് മിഷനിൽ ഭൂമിയില്ലാത്തവർക്കും, ഭവനമില്ലാത്തവർക്കും ഒക്കെ ഒരു പാർപ്പിടം സർക്കാർ ഒരുക്കി കൊടുക്കുന്നു കൂടാതെ പുറംതള്ളപ്പെട്ടവർക്ക് മാനദണ്ഡങ്ങളിൽ ഉള്ള ഇളവുകൾ പ്രകാരം ഇതിലേക്ക് ഇനി അർഹത നേടാവുന്നതാണ്.

അതിൽ ഏറ്റവും ആദ്യത്തെ തീരുമാനം എന്താണെന്ന് വെച്ചാൽ മുൻപ് സെൻസസ് പ്രകാരം എല്ലാം ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ഒരുപാട് അർഹരായ ആളുകളെ പുറത്താക്കിയതിനാൽ കൂടുതൽ അർഹരായവരെ ഉൾക്കൊള്ളിക്കുവാൻ ആയി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുകയും, ഒപ്പം അപേക്ഷ ക്ഷണിക്കുവാൻ അക്ഷയ കേന്ദ്രങ്ങളെയും ജനസേവ കേന്ദ്രങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്, ആയതിനാൽ അപേക്ഷകർക്ക് നേരിട്ട് തന്നെ ഇവിടെ ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം.

പിന്നെ മുൻപ് അപേക്ഷകൾ ഗ്രാമസഭകൾ അംഗീകരിച്ചു കഴിഞ്ഞാൽ അതിനു മുൻപായി തന്നെ റേഷൻ കാർഡ് അപേക്ഷകന് ഉണ്ടാക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു, എന്നാൽ ഇപ്രാവശ്യം ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ ഒന്നിനു മുൻപ് മാത്രം റേഷൻകാർഡ് ഉണ്ടായാൽ മതി എന്ന് ആക്കിയിട്ടുണ്ട്.

മുൻപ് ഭവനം ഇല്ലാത്തവർക്ക് ആയിരുന്നു പാർപ്പിടം നിർമിച്ചു കൊടുക്കുന്നുണ്ടായിരുന്നത്, എന്നാൽ ഇത്തവണയ ജീർണ അവസ്ഥയിൽ ഉള്ളത് അതായത് ഓലകൊണ്ട് മേഞ്ഞ, ഷീറ്റ് കൊണ്ട് ഉണ്ടാക്കിയത് മൺപുര, അങ്ങനെ മേൽക്കൂരയും ചുമരുകളും എന്നിവയെല്ലാം ദയനീയമായ രീതിയിലുള്ള വീടുകളെയും പരിഗണിക്കുന്നു.

പിന്നെ ഭൂമി അതിൻറെ അവകാശികൾക്ക് ഭാഗം വച്ച് നൽകി പിന്നീട് ഒട്ടുംതന്നെ ഭൂമിയില്ലാത്ത ആളുകളെ മുൻപ് പരിഗണിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ ഭാഗം വെച്ച് കൊടുത്തു കഴിഞ്ഞു ഒരു തുണ്ട് ഭൂമി പോലും കൈവശമില്ലാത്ത ആളുകളെയും ഈ മൂന്നാംഘട്ട പദ്ധതിയിൽ പരിഗണിക്കുന്നതാണ്.

പിന്നെ ഇതു സംബന്ധിച്ചുള്ള കാര്യങ്ങളിൽ മുൻപ് അപ്പീലുകൾ പരിഗണിച്ചിരുന്നത് വില്ലേജ് ഓഫീസിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ ബ്ലോക്ക് തലമായി പ്രത്യേക സമിതി രൂപീകരിച്ച് അവിടെ അപ്പീലുകൾക്ക് തീരുമാനമുണ്ടാകുന്നത് ആയിരിക്കും.

ഏകദേശം അഞ്ചു ലക്ഷം വരുന്ന ആളുകൾക്ക് ആയിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ പോകുന്നത്, അതുകൊണ്ടുതന്നെ സ്വന്തമായി ഭൂമിയില്ലാത്തവർക്കും, വീടില്ലാത്തവർക്ക് ഒപ്പം ജീര്ണാവസ്ഥയിൽ ഉള്ള വീട് ഉള്ളവർക്കും എല്ലാം ഈ പദ്ധതി ഒരു ആശ്വാസം തന്നെ ആയിരിക്കും. ഇതിന് അപേക്ഷ വെക്കേണ്ട രീതിയെ പറ്റി ഇനിയും സർക്കാർ തീരുമാനിച്ചിട്ടില്ല, അങ്ങനെ തീരുമാനിക്കുമ്പോൾ ഞങ്ങൾ അറിയിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *