പഴയ ഉപയോഗശൂന്യമായ മിക്സിജാർ നിങ്ങളുടെ വീടുകളിൽ വെറുതെ കിടപ്പുണ്ടെങ്കിൽ ഇങ്ങനെ ഉപയോഗിക്കാം

പഴയ ഉപയോഗശൂന്യമായ മിക്സി ജാർ നിങ്ങളുടെ വീടുകളിൽ വെറുതെ കിടപ്പുണ്ട് എങ്കിൽ അതിനെ ഇങ്ങനെ പുനർ ഉപയോഗിക്കാം.

ഇതിനായി മിക്സിയുടെ ജാർ എടുത്തു അതിനു സൈഡിലുള്ള സ്ക്രൂ അഴിച്ചു അതിൻറെ പിടി ഊരി മാറ്റാം, അതിനുശേഷം ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ പശയും, ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മിക്സ് ചെയ്ത് ജാറിനു പുറത്തായി ഒന്ന് അടിച്ചു കൊടുത്തു അതിനുമുകളിലായി ടിഷ്യൂ പേപ്പർ ഒട്ടിച്ചു കൊടുക്കണം (ടിഷ്യൂ പേപ്പർ ഇല്ലെങ്കിൽ മറ്റ് ഏത് പേപ്പർ ഉപയോഗിച്ചാലും പ്രശ്നമില്ല), ഈ പേപ്പറുകൾ ഒട്ടിച്ചു കൊടുക്കുമ്പോൾ ഒന്ന് കൈകൊണ്ട് ചുരുട്ടി പിന്നെ അതും നിവർത്തി ആ ചുളിവുകളോടെ ആയിരിക്കണം ഒട്ടിക്കുന്നതായിരിക്കും നന്നാവുക.

ശേഷം പേപ്പറിന്റെ പുറത്തായിട്ടും ബാക്കിയുള്ള പശ നല്ലപോലെ തേച്ചുപിടിപ്പിക്കുക, എന്നിട്ട് അത് ഉണക്കി കഴിഞ്ഞു ആ ജാർ എടുത്തു ഈ പേപ്പറിനു മുകളിലായി മത്തന്റെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കുരു വച്ചു നിറയെ കുഞ്ഞുകുഞ്ഞ് പൂക്കളുടെ ഷേപ്പിൽ ഒട്ടിച്ചു കൊടുക്കാം, എന്നിട്ട് അതിന്റെയെല്ലാം നടുവിലായി ഒരു ബീഡ് കൂടി വയ്ക്കാം.

ഇനി നിങ്ങളുടെ കയ്യിൽ ബീഡ് ഒന്നുമില്ലെങ്കിൽ അടുക്കളയിലുള്ള പരിപ്പ് ഓരോന്ന് എടുത്ത് ഒട്ടിച്ചാൽ മതിയാകും, ശേഷം അതെല്ലാം ഉണങ്ങിക്കഴിഞ്ഞ് അതിനുമുകളിലായി കറുത്ത കളറിൽ ഉള്ള പെയിൻറ് മിക്സിക്കു പുറത്തു മുഴുവനായും അടിച്ചു കൊടുക്കാം, അപ്പോൾ വെള്ള പേപ്പറും ഒപ്പം പൂക്കളുമെല്ലാം
കറുത്ത കളർ ആയി കിട്ടും, എന്നിട്ട് അത് നല്ലപോലെ ഉണങ്ങിക്കഴിഞ്ഞ് പൂക്കൾ ഒന്ന് എടുത്ത് അറിയാൻ വേണ്ടി അതിൻറെ മുകളിൽ മാത്രം ഒരു ഗോൾഡ് അല്ലെങ്കിൽ മെറ്റാലിക് കളർ കൈകൊണ്ട് തന്നെ ഒന്ന് തേച്ചു കൊടുത്താൽ മതിയാകും (മേലെ ഉപയോഗിച്ചിരിക്കുന്ന കളറുകൾ ഒക്കെ നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റാവുന്നതാണ്).

അപ്പോൾ പുറംഭാഗത്ത് നല്ല ബ്ലാക്കും ബാക്ക്ഗ്രൗണ്ടും, ഒപ്പം മെറ്റാലിക് കളറിൽ കുഞ്ഞുകുഞ്ഞു പൂക്കളുള്ള ഒരു വെയ്സ് നമുക്ക് ലഭിക്കുന്നതാണ്, അതിനുള്ളിൽ നമുക്ക് ഇഷ്ടാനുസരണം പൂക്കൾ ഇട്ടു വയ്ക്കാവുന്നതാണ്, അതുമല്ലെങ്കിൽ അടുക്കളയിൽ സ്പൂണുകളും മറ്റും ഇട്ടു വയ്ക്കാനും ഈ ഭംഗിയുള്ള ജാർ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *