മലയാളിക്ക് അധികം പരിചിതനല്ലാത്ത ലാലേട്ടന്റെ അച്ഛൻ; തനിക്കിഷ്ടപ്പെട്ട ലാൽ ചിത്രം, ഇന്റർവ്യൂ

നമ്മുടെയെല്ലാം സ്വന്തം ലാലേട്ടന്റെ അച്ഛൻ അദ്ദേഹത്തെപ്പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ.

കൈരളി ചാനലിൽ വളരെക്കാലം മുൻപ് നടത്തിയ ‘പ്രിയപ്പെട്ട ലാലു’ എന്ന പരിപാടിയിൽ ശ്രീ മോഹൻലാലിൻറെ അച്ഛൻ വിശ്വനാഥൻ നായറിനെ അഭിമുഖം ചെയ്തിരുന്നു, നടൻ അനൂപ് മേനോൻ ആണ് ആ അഭിമുഖം നടത്തിയത്.

ആ അഭിമുഖത്തിൽ ലാലിനെക്കുറിച്ച് അച്ഛനോടു ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിരുന്നു അതിൽ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ടാൽ ലാൽ ചിത്രം ഏതാണ് എന്ന് ചോദിച്ചപ്പോൾ യാതൊരു മടിയും കൂടാതെ ‘ദേവാസുരം’ എന്നാണ് മറുപടി പറഞ്ഞത്, അതിന്റെ കാരണം തിരക്കിയപ്പോൾ അതൊരു തരക്കേടില്ലാത്ത സിനിമയായി തോന്നിയെന്ന് അദ്ദേഹം പറഞ്ഞു, കൂടാതെ തമാശക്കാരനായി അഭിനയിക്കുന്ന ലാലിനെ അല്ല മറിച്ച് മീശപിരിച്ച് കുറച്ചു വില്ലൻ പരിവേഷമുള്ള ലാലിനെയാണ് അച്ഛന് കൂടുതൽ ഇഷ്ടമെന്നും പറഞ്ഞു.

ലാലിൻറെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയതുകൊണ്ടുതന്നെ മകനെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആകാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അതിൽ യാതൊരുവിധ പ്രശ്നവുമില്ല എന്നും, മകന്റെ അഭിനയ ജീവിതത്തിൽ വളരെയധികം സംതൃപ്തിയും ഉണ്ടെന്നും ആയിരുന്നു മറുപടി.

എന്നിരുന്നാലും ലാലിന്റെ അഭിനയത്തിൽ നൂറിൽ എത്ര മാർക്ക് കൊടുക്കാം എന്ന് ചോദിച്ചപ്പോൾ 90 കൊടുക്കാമെന്നും അപ്പോഴും പത്ത് കുറയ്ക്കുമെന്ന് ഒരു ചിരിയോടെ തന്നെ അദ്ദേഹം പറഞ്ഞു. മോഹൻലാലിൻറെ അമ്മയെ പലവട്ടം സ്ക്രീനിൽ കണ്ടിട്ടുണ്ടെങ്കിലും അച്ഛനെ കാണുന്നത് വളരെ വിരളം ആയിരിക്കും, ആയതിനാൽ ഇങ്ങനെ ഒരു ഇൻറർവ്യൂ ആരാധകർ ഒരിക്കലും കാണാൻ മടിക്കാത്ത ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *